Latest NewsKerala

ഓട്ടോ ഡ്രൈവര്‍ കാര്‍ തടഞ്ഞു നിര്‍ത്തി കാര്‍ ഓടിച്ചിരുന്ന യുവാവിന്റെ കരണത്തടിച്ചു : ഒടുവില്‍ ഓട്ടോ ഡ്രൈവര്‍ക്ക് സംഭവിച്ചതിങ്ങനെ

കൊച്ചി: ഓട്ടോ ഡ്രൈവര്‍ കാര്‍ തടഞ്ഞു നിര്‍ത്തി കാര്‍ ഓടിച്ചിരുന്ന യുവാവിന്റെ കരണത്തടിച്ചു. യാത്രക്കിടെ ഓട്ടോയില്‍ ചെളിവെള്ളം തെറിപ്പിച്ചതില്‍ പ്രകോപിതനായാണ് ഷിജോ കാര്‍ ഡ്രൈവറുടെ കരണത്തടിച്ചത്. കഴിഞ്ഞ ദിവസം നോര്‍ത്ത് മേല്‍പ്പാലത്തിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. തുടര്‍ന്ന് യുവാവിന്റെ പരാതിയില്‍ കടവന്ത്ര സ്വദേശിയായ ഓട്ടോഡ്രൈവര്‍ ഷിജോ ജോര്‍ജിന്റെ ലൈസന്‍സ് എറണാകുളം ആര്‍ടിഒ കെ മനോജ്കുമാര്‍ ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു.

Read Also : യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ഥിനിയുടെ രാഖി പൊട്ടിക്കാന്‍ ശ്രമം; എസ്എഫ്ഐ പ്രവർത്തകനെ സസ്‌പെൻഡ് ചെയ്തു

കഴിഞ്ഞ ദിവസം നോര്‍ത്ത് മേല്‍പ്പാലത്തിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കാര്‍ യാത്രക്കാരനും ഓട്ടോ ഡ്രൈവറും എറണാകുളം ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്നു. കാര്‍ ഓട്ടോയെ മറികടക്കുമ്പോള്‍ വണ്ടിയില്‍ ചെളി വെള്ളം തെറിച്ചു. തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ കാര്‍ തടഞ്ഞ് നിര്‍ത്തി ഡ്രൈവര്‍ കാറിന്റെ ഗ്ലാസ് താഴ്ത്തിയപ്പോള്‍ മുഖത്ത് അടിച്ചു എന്നാണ് പരാതി.

Read Also :തിഹാര്‍ ജയിലില്‍ കഴിയുന്ന ഛോട്ടാ രാജന് വീണ്ടും ജയില്‍ ശിക്ഷ : പുറത്തുവരുന്നത് നിരവധി ക്രിമിനല്‍ കേസുകള്‍

ഇതിനിടെ കാര്‍ ഡ്രൈവിങ് പഠിക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ യുവതികളോട് മോശമായി സംസാരിച്ച മറ്റൊരു ഓട്ടോ ഡ്രൈവറുടെ ലൈസന്‍സും ആര്‍ടിഒ സസ്പെന്‍ഡ് ചെയ്തു. എളമക്കര സ്വദേശിയായ ഓട്ടോഡ്രൈവര്‍ ശരത് ബാബുവിന്റെ ലൈസന്‍സ് ആണ് സസ്പെന്‍ഡ് ചെയ്തത്

shortlink

Related Articles

Post Your Comments

Related Articles


Back to top button