അബുദാബി: ഓണക്കാലത്ത് യുഎഇയില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചും അധിക വിമാന സര്‍വീസുമായി എയർ ഇന്ത്യ. കൊച്ചിയില്‍ നിന്ന് അബുദാബിയിലേക്കും തിരിച്ച് അബുദാബിയില്‍ നിന്ന് തിരുവനന്തപുരം വഴി കൊച്ചിയിലേക്കുമാണ് സർവീസ് ഉണ്ടാകുക. സെപ്‍തംബര്‍ ആറിന് പുലര്‍ച്ചെ 1.30ന് കൊച്ചിയില്‍ നിന്ന് പുറപ്പെടുന്ന ഐ.എക്സ് 417 വിമാനം പ്രാദേശിക സമയം രാവിലെ 4.00ന് അബുദാബിയിലെത്തും.
Read also: പുതിയ വിമാന സർവീസ് ആരംഭിച്ച് എയർ ഇന്ത്യ
തിരിച്ച് ഐ.എക്സ് 450 വിമാനം പുലര്‍ച്ചെ അഞ്ച് മണിക്ക് അബുദാബിയില്‍ നിന്ന് പുറപ്പെടും. രാവിലെ പ്രാദേശിക സമയം 10.40ന് തിരുവനന്തപുരത്തും 12.20ന് കൊച്ചിയിലുമെത്തിച്ചേരും.
Post Your Comments