Latest NewsIndia

യാത്രക്കാരെ പരിഭ്രാന്തിയിലാക്കി വിശാഖ എക്സപ്രസിലെ എന്‍ജിന്‍ ബോഗി ബന്ധം വേര്‍പെട്ടു

വിജയവാഡ: ബോഗികളില്‍ നിന്ന് ട്രെയിന്‍ എന്‍ജിന്‍ വേര്‍പെട്ടത് യാത്രക്കാരെ ഭീതിയിലാഴ്ത്തി. വിശാഖ എക്സ്പ്രസിലെ യാത്രക്കാരെ ആശങ്കയിലാഴ്ത്തിയാണ് ടുണിക്കടുത്ത് ബോഗികളില്‍ നിന്ന് ട്രെയിന്‍ എഞ്ചിന്‍ ആകസ്മികമായി വേര്‍പെട്ടത്. ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയില്‍ തിങ്കളാഴ്ചയായിരുന്നു സംഭവമെന്ന് വിജയവാഡ റെയില്‍വേ ഡിവിഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.

READ ALSO: യെദ്യൂരപ്പ മന്ത്രിസഭ വിപുലീകരിച്ചു; പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ രാജ്ഭവനിൽ നടന്നു

സെക്കന്തരാബാദില്‍ നിന്ന് വിജയവാഡയിലേക്കുള്ള യാത്രയില്‍ ഹോള്‍ഡറില്‍ നിന്ന് കപ്ലിംഗ് അഴിയുകയും എന്‍ജിന്‍ വേര്‍തിരിയുകയുമായിരുന്നു. അസ്വാഭാവികത തോന്നിയ ലോക്കോ പൈലറ്റ് ഉടന്‍ തന്നെ അഞ്ച് കിലോമീറ്റര്‍ അകലെയായി ട്രെയിന്‍ നിര്‍ത്തി
വിന്‍ഡോയിലൂടെ സാഹചര്യം മനസിലാക്കിയ യാത്രക്കാര്‍ ഉടന്‍ തന്നെ ചങ്ങല വലിക്കുകയും ചെയ്തു.

READ ALSO: 27കാരനുമായി ടിക് ടോക് പ്രണയം : കാമുകനൊപ്പം വീട് വിട്ടിറങ്ങിയ യുവതി വിവാഹിതയാണെന്ന കാര്യം മറച്ചുവെച്ചു : യുവതിയുടെ കാര്യങ്ങള്‍ അറിഞ്ഞതോടെ യുവാവും കയ്യൊഴിഞ്ഞു

വിവരം അറിഞ്ഞെത്തിയ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി എഞ്ചിന്‍ ബോഗിയില്‍ ഉറപ്പിച്ച് ട്രെയിന്‍ യാത്ര തുടരാന്‍ അനുവദിക്കുകയും ചെയ്തു. അതേസമയം എന്‍ജിനും ബോഗിയും തമ്മിലുള്ള ബന്ധം അഴിയാന്‍ കാരണമെന്താണെന്ന് സ്ഥിരീകരിച്ചിട്ടില്ല. സാങ്കേതിക തകരാര്‍ കാരണമാകാം ഇങ്ങനെ സംഭവിച്ചതെന്ന് കരുതുന്നു.

READ ALSO: ശ്രീലങ്കയിൽ പുതിയ കരസേന‌ാ മേധാവിയെ തെരഞ്ഞെടുത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button