Latest NewsInternational

ചൈന പ്രതിസന്ധിയില്‍ : അമേരിക്കയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് ചൈനയുടെ സമ്പദ് വ്യവസ്ഥയില്‍ ഇടിവ്

വാഷിംഗ്ടണ്‍: അമേരിക്കയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് ചൈന പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. ചൈനയുടെ സമ്പദ് വ്യവസ്ഥ താഴേയ്ക്ക് പോയതായാണ് റിപ്പോര്‍ട്ടിലുള്ളത്. അമേരിക്കയുടെ ശക്തമായ നയങ്ങള്‍മൂലം 20ലക്ഷം തൊഴിലവസരങ്ങളാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ ചൈനയ്ക്ക് നഷ്ടമായതെന്ന് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി.

Read Also : അമേരിക്ക-ചൈന വ്യാപാരം : വ്യാപാര യുദ്ധത്തില്‍ നിലപാട് കടുപ്പിച്ച് ചൈന

‘ചൈനയുടെ സമ്പത്ത് വ്യവസ്ഥ വളരെയധികം താഴേയ്ക്ക് പോയിരിക്കുകയാണ്.സാമ്പത്തികമായ തട്ടിപ്പുകളിലൂടെയാണ് ചൈന ലോകവ്യാപാരരംഗത്ത് പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതും ലോകവ്യാപാരരംഗം കയ്യടക്കാന്‍ ശ്രമിക്കുന്നതും ‘ ട്രംപ് രൂക്ഷവിമര്‍ശിച്ചു. നിലവില്‍ പ്രതിസന്ധിയിലായ ചൈന അമേരിക്കയുമായി വ്യാപാരക്കരാറില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കുകയാണെന്നും ട്രംപ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button