മലപ്പുറം: ഉരുള്‍പൊട്ടല്‍ വന്‍ദുരന്തം വിതച്ച മലപ്പുറം കവളപ്പാറയില്‍ ഇന്നത്തെ തെരച്ചില്‍ ആരംഭിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെയും ഫയര്‍ഫോഴ്സിന്റെയും സന്നദ്ധ സംഘടനകളുടെയും പ്രവര്‍ത്തകരുമാണ് തെരച്ചില്‍ നടത്തുന്നത്. 20തോളം മണ്ണ്മാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ പ്രദേശത്ത് തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
ഇതുവരെയുള്ള തെരച്ചിലില്‍ 46 മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. പതിമൂന്ന് പേരെയാണ് ഇനി ഇവിടെ നിന്നും കണ്ടെത്താനുള്ളത്.
ALSO READ: ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി : മരിച്ചത് അച്ഛനും അമ്മയും മകളും
പ്രധാനമായും രണ്ട് രീതിയിലാണ് തെരച്ചില്‍ നടത്തുന്നത്. നേരത്തെ തെരച്ചില്‍ നടത്തിയ സ്ഥലങ്ങളില്‍ കൂടുതല്‍ ആഴത്തില്‍ മണ്ണെടുത്ത് മാറ്റിയുള്ള തെരച്ചിലാണ് ഒന്ന്. ഇനി മണ്ണ് മാറ്റി തെരച്ചില്‍ നടത്താനുള്ള പ്രദേശങ്ങളില്‍ പരിശോധന നടത്തുക എന്നതാണ് മറ്റൊന്ന്.
അതേസമയം, ഇന്നലെ നടത്തിയ തെരച്ചിലില്‍ ഒരാളെ പോലും കണ്ടെത്താനാകാത്തത് കാണാതായവരുടെ ബന്ധുക്കള്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും വലിയതോതില്‍ നിരാശ ഉളവാക്കിയിട്ടുണ്ട്. ഇനി ആളുകളെ കണ്ടെത്തുക എന്നത് പ്രായോഗികമല്ലാത്ത സാഹചര്യമാണുള്ളതെങ്കില്‍ പോലും എല്ലാ ശ്രമങ്ങളും നടത്താനാണ് ജില്ലാഭരണകൂടം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. അവസാന ആളിനെയും കണ്ടെത്തുംവരെ തെരച്ചില്‍ നടത്താനാണ് തീരുമാനം.
ALSO READ: കനത്ത മഴയിലും മണ്ണിച്ചിലിലും കുടുങ്ങിയ മലയാളി സംഘത്തെ സാഹസികമായി രക്ഷപ്പെടുത്തി
Post Your Comments