മലപ്പുറം: ആദ്യം കണ്ടത് തലമുടി പിന്നെ കണ്ടെത്തിയത് തല മാത്രം , പേടിപ്പെടുത്തുന്ന ദൃശ്യം കണ്ടതോടെ ഉണ്ണിയ്ക്ക് പിന്നെ പിടിച്ചുനില്‍ക്കാനായില്ല മനോനില തെറ്റി ഓടി . ഇത് ഉണ്ണി എന്ന ജെസിബി ഡ്രൈവറുടെ മാത്രം അനുഭവമല്ല. മലപ്പുറം കവളപ്പാറയില്‍ മണ്ണിനടിയില്‍ നിന്ന് മൃതദേഹം കണ്ടെത്തുന്ന എല്ലാ ജെസിബി ഡ്രൈവര്‍മാരുടേയും അനുഭവമാണ്. കവളപ്പാറയിലാണ് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ ആഴം കൂടുതലുള്ളത്. 60 ലധികം ആളുകള്‍ ആണ് ദുരന്തത്തില്‍ മണ്ണിനടിയിലായത്. ദുരന്തം നടന്ന് 12 ദിവസം പിന്നിട്ടിട്ടും ഇനിയും 13 മൃതദ്ദേഹങ്ങള്‍ കൂടി മണ്ണിനടിയില്‍ നിന്നും കണ്ടെത്താനുണ്ട്.
Read Also : കണ്ണീര്‍ഭൂമിയായി കവളപ്പാറ: കണ്ടെത്താനുള്ള 13 പേര്‍ക്കായി തെരച്ചില്‍ ആരംഭിച്ചു
ഉണ്ണി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് മൃതദേഹത്തിന്റെ തലമാത്രം ലഭിച്ചത്. ജെ.സി.ബികൊണ്ടു മണ്ണുവാരി പുറത്തെടുന്നതിനിടെയാണ് അടുത്തുണ്ടായിരുന്ന ഉദ്യോഗസ്ഥന് മൃതദേഹത്തിന്റെ തലമാത്രം കണ്ടത്. മണ്ണില്‍ തലമുടി കണ്ടതോടെയാണ് ഉദ്യോഗസ്ഥര്‍ വന്നു പരിശോധന നടത്തിയത്. തുടര്‍ന്നു ചളിയില്പൂണ്ടുകിടക്കുന്ന മൃതദേഹത്തിന്റെ ഭാഗം കഴുകിയതോടെയാണ് മൃതദേഹത്തിന്റെ തലയാണെന്ന് മനസ്സിലായത്. ഇത് കണ്ടതോടെ മണ്ണുവാരിയിരുന്ന ഉണ്ണിയുടെ മനോനില തെറ്റി. കണ്ണില്‍ ഇരുട്ടുകയറുകയായിരുന്നു. കൈ കാലുകള്‍ തളര്‍ന്നു. അഞ്ചു മിനുട്ട് ജെ.സി.ബിയിലെ ഡ്രൈവര്‍ സീറ്റില്‍ അതേ ഇരിപ്പ് ഇരുന്നു. പിന്നാലെ മുഖംകഴുകി വെള്ളം കുടിച്ചു. എന്നാല്‍ വീണ്ടും അതേ രംഗം മനസ്സിലേക്ക് പാഞ്ഞുകയറുന്നു. പിന്നെ ഒന്നും നോക്കിയില്ല. ജെ.സി.ബിയില്‍നിന്നും നേരെ ഇറങ്ങിയോടി.
ജെ.സി.ബി ഉപയോഗിച്ച് മണ്ണ് മണ്ണുമാന്തുന്നതിനിടെ ഉണ്ണിയുടെ ജെ.സി.ബിയില്‍ തടഞ്ഞ ഛിന്നഭിന്നമായ മൃതദേഹമാണ് ഇപ്പോഴും ഉണ്ണിയുടെ മനസ്സിനെ വേട്ടയാടുന്നത്.
Post Your Comments