ലണ്ടന്‍: കാശ്മീര്‍ വിഭജനത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷാവസ്ഥക്കിടെ ഇതിന്റെ പ്രതിഫലനങ്ങൾ ലോകത്തിലെ വിവിധ രാജ്യങ്ങളിലും പ്രതിഫലിക്കുകയാണ്. ലണ്ടനിലെ ഇന്ത്യന്‍ എംബസിക്ക് മുന്നില്‍ നടന്ന പ്രതിഷേധമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. “കശ്‌മീരിനെ സ്വതന്ത്രമാക്കുക”, “മോദി, മേക്ക് ടീ, നോട്ട് വാര്‍” തുടങ്ങിയ വാചകങ്ങളെഴുതിയ പ്ലക്കാര്‍ഡുകള്‍ പിടിച്ചായിരുന്നു പാക് അനുകൂലികള്‍ പ്രതിഷേധം നടത്തിയത്. ഖലിസ്ഥാന്‍ വാദികളും പ്രതിഷേധക്കാര്‍ക്കൊപ്പമുണ്ടായിരുന്നു.
എന്നാല്‍ പ്രതിഷേധക്കാര്‍ മുദ്രാവാക്യങ്ങള്‍ക്ക് പുറമെ ഇന്ത്യന്‍ പതാകയെ അവഹേളിക്കുകയും ചെയ്തു. എംബസിയുടെ മുന്നില്‍ ഇന്ത്യക്കാര്‍ നില്‍ക്കുന്ന ഭാഗത്തേക്കു വന്ന പ്രതിഷേധക്കാരിലൊരാള്‍ ഇവരുടെ കയ്യിലുണ്ടായിരുന്ന ത്രിവര്‍ണപതാക തട്ടിപ്പറിച്ച് പ്രതിഷേധക്കാര്‍ക്ക് എറിഞ്ഞു കോടുത്തു. തുടര്‍ന്ന് ഇന്ത്യക്കാരും മാദ്ധ്യമപ്രവര്‍ത്തകരും പോലീസും നോക്കിനില്‍ക്കേ ത്രിവര്‍ണ്ണ പതാക പ്രതിഷേധക്കാര്‍ വലിച്ചുകീറി നിലത്തിച്ച് ചവിട്ടി. ഉശിരുണ്ടെങ്കില്‍ തിരിച്ചു പിടിക്ക് എന്ന് അവര്‍ വെല്ലുവിളിക്കുകയും ചെയ്തു.ഇതുകണ്ട ഇന്ത്യന്‍ മാദ്ധ്യമപ്രവര്‍ത്തക പൂനം ജോഷി അവര്‍ക്കിടയിലേക്ക് ഓടിച്ചെന്ന് പ്രതിഷേധക്കാരില്‍ നിന്നും പതാകയുടെ രണ്ടു കഷ്ണങ്ങളും പിടിച്ചുവാങ്ങുകയും ചെയ്തു.
സാഹസികമായ പൂനത്തിന്റെ തിരിച്ചടിയില്‍ നോക്കിനില്‍ക്കാനേ പ്രതിഷേധക്കാര്‍ കഴിഞ്ഞുള്ളൂ. വാര്‍ത്താ ഏജന്‍സിയായ എ എന്‍.ഐക്കു വേണ്ടി സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു പൂനം ജോഷി. സംഭവത്തില്‍ ദൃശ്യങ്ങളും എന്‍.ഐ.എ പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യയുടെ ദേശീയ പതാക നിലത്തിട്ടു ചവിട്ടിയരക്കുന്നത് കണ്ട് സഹിച്ചു നില്‍ക്കാന്‍ കഴിയാതിരുന്നതുകൊണ്ടാണ് ഓടിച്ചെന്നു പിടിച്ചുവാങ്ങിയതെന്നു പൂനം ജോഷി പറഞ്ഞു. ഇത്ര വികൃതമായ രീതിയില്‍ മറ്റൊരു രാജ്യത്തിന്‍റെ ദേശീയപതാകയെ അപമാനിക്കുന്ന രീതിയിലുള്ള അക്രമം ആദ്യമായാണ് കാണുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
#WATCH: Journalist Poonam Joshi covering for ANI the #IndianIndependenceDay celebrations outside Indian High Commission in London,where Pro-Pak & Pro-Khalistan protests were also underway, snatches 2 torn parts of tricolour from Khalistan supporters who had seized it from Indians pic.twitter.com/Go7X2tVZXg
— ANI (@ANI) August 17, 2019
Post Your Comments