KeralaLatest News

കേരളീയ കരകൗശല ഉത്പന്നങ്ങള്‍ ഇനി ലോകത്തെവിടെ നിന്നും സ്വന്തമാക്കാം

തിരുവനന്തപുരം: കേരള കരകൗശല വികസന കോര്‍പറേഷന്റെ ഉത്പന്നങ്ങള്‍ ഇനി മുതല്‍ ഓണ്‍ലൈന്‍ വഴിയും ലഭ്യമാകും. ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഉദ്ഘാടനം വ്യവസായമന്ത്രി ഇ പി ജയരാജന്‍ നിര്‍വ്വഹിച്ചു.

തടിയിലും ചിരട്ടയിലും മെറ്റലിലും രൂപകല്‍പന ചെയ്ത കേരളത്തനിമ നിറയുന്ന കരകൗശല വസ്തുക്കള്‍ ഇനി ലോകത്തെവിടെ നിന്നും ഓണ്‍ലൈന്‍ വഴി സ്വന്തമാക്കാം. കരകൗശല ഉത്പന്നങ്ങളുടെ വിപണി വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള കരകൗശല വികസന കോര്‍പറേഷനാണ് പുതിയ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. www.keralahandicrafts.in എന്ന വെബ്‌സൈറ്റ് വഴിയാണ് വിപണനം. കരകൗശല ഉത്പന്നങ്ങളും അതിന്റെ സവിശേഷതകളും, നിര്‍മ്മിച്ച കലാകാരന്‍മാരുടെ വിശദാംശങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഈ വെബ് സൈറ്റിലുണ്ടാകും.

ALSO READ: ആദ്യം കണ്ടത് തലമുടി പിന്നെ കണ്ടെത്തിയത് തല മാത്രം : പേടിപ്പെടുത്തുന്ന ദൃശ്യം കണ്ടതോടെ ഉണ്ണിയ്ക്ക് പിന്നെ പിടിച്ചുനില്‍ക്കാനായില്ല മനോനില തെറ്റി ഓടി

കരകൗശല ഉത്പന്നങ്ങളുടെ വ്യാജപതിപ്പുകളെ നിയന്ത്രിക്കുന്നതിന് കൂടിയാണ് ഈ നീക്കം. കരകൗശല തൊഴിലാളികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നതിനും ഓണ്‍ലൈന്‍ വിപണി കൂടുതല്‍ സഹായകമാകും. കോര്‍പറേഷന്റെ വിപണന ശൃംഖലയായ കൈരളിയുടെ ഉത്പന്നങ്ങള്‍ ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ സ്റ്റോറുകള്‍ വഴിയും വിതരണം ചെയ്യുന്നുണ്ട്.

പരമ്പരാഗത തൊഴിലാളികള്‍ക്കായി പുത്തന്‍ ഡിസൈനുകള്‍ പരിചയപ്പെടുത്തുന്ന വര്‍ക്ക് ഷോപ്പുകളും, ഉല്‍പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ വില്‍ക്കാന്‍ വിപണന മേളകളും സംഘടിപ്പിക്കുമെന്നും കേരള കരകൗശല വികസന കോര്‍പ്പറേഷന്‍ അറിയിച്ചിട്ടുണ്ട്. ഇത് കരകൗശല തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പുവരുത്തും.

ALSO READ:പുതിയ സ്‌കൂട്ടറും വാങ്ങി അജിത യാത്രയായത് മരണത്തിലേക്ക്- ദാരുണാന്ത്യം നടന്നത് ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button