തിരുവനന്തപുരം: പ്രളയ സെസ് പിൻവലിക്കില്ലെന്നു ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്ത് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിനായാണ് സെസ് ഏര്‍പ്പെടുത്തിയത്. അത് പുനപരിശോധിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രളയസമാനമായ സാഹചര്യം സംസ്ഥാനത്തെ ധനസ്ഥിതി മോശമാക്കും. സാമ്പത്തിക മാന്ദ്യം മറികടക്കാൻ കിഫ്ബിയിൽ വലിയ പ്രതീക്ഷയാണ് ഉള്ളത്. എന്നാൽ പദ്ധതികൾക്ക് പ്രതീക്ഷിച്ച വേഗം ഇല്ല. സാമ്പത്തിക മാന്ദ്യം മറികടക്കാൻ വായ്പാ പരിധി ഉയര്‍ത്തണമെന്നും ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.
Post Your Comments