കൊച്ചി: ബി.ജെ.പിയുടെ അംഗത്വമെമ്പര്‍ഷിപ്പ് കാമ്പയിന് നല്ല പ്രതികരണമാണുണ്ടായതെന്നും ബിജെപിയുടെ അംഗത്വം 40 ശതമാനം കൂടിയെന്നും സംസ്ഥാനപ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള. സംവിധായകന്‍ സോമന്‍ അമ്പാട്ടും കൊടുങ്ങല്ലൂര്‍ മുന്‍ എം.എല്‍.എയും ജെ.എസ്.എസ് നേതാവുമായിരുന്ന ഉമേഷ് ചള്ളിയിലും ബി.ജെ.പിയില്‍ ചേര്‍ന്നതായി അദ്ദേഹം പറഞ്ഞു.
2001ല്‍ യു.ഡി.എഫിനൊപ്പം ജെ.എസ്.എസ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച എം.എല്‍.എയാണ് ഉമേഷ് ചള്ളിയില്‍. അന്ന് ശ്രീനാരായണഗുരുവിന്റെ നാമത്തില്‍ സത്യപ്രതിജ്ഞയെടുത്തത് വിവാദമാവുകയും ഇതിന്റെ പേരില്‍ കോടതി നടപടികളുണ്ടാവുകയും ചെയ്തിരുന്നു.തിരക്കഥാകൃത്തും നിര്‍മാതാവുമായ സോമന്‍ അമ്പാട്ട്, ആയിരം അഭിലാഷങ്ങള്‍, എന്നും മാറോടണയ്ക്കാന്‍, ഒപ്പം ഒപ്പത്തിനൊപ്പം, അഗ്നിമുഹൂര്‍ത്തം തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.നാളെ കോഴിക്കോട്ട് ന്യൂനപക്ഷ നവാഗത സമ്മേളനം നടക്കുമെന്ന് ശ്രീധരന്‍ പിള്ള അറിയിച്ചു.
കാലിക്കറ്റ് സര്‍വകലാശാലയിലെ മുന്‍ വൈസ് ചാന്‍സലര്‍ അബ്ദുല്‍ സലാം നാളെ അംഗത്വമെടുക്കും. അബ്ദു റഹ്മാന്‍ ബാഫഖി തങ്ങളുടെ കൊച്ചുമകന്‍ സെയ്‍ദ് താഹ ബാഫഖി തങ്ങള്‍, മുന്‍ മേയര്‍ യു.ടി.രാജന്‍ എന്നിവരും നാളെ ബിജെപിയില്‍ ചേരുമെന്നും ശ്രീധരന്‍ പിള്ള അറിയിച്ചു.
Post Your Comments