ന്യൂഡല്‍ഹി : ഓണത്തിന് നാട്ടിലേയ്ക്ക് വരുന്ന പ്രവാസികള്‍ക്ക് ആശ്വാസമായി കേന്ദ്രസഹമന്ത്രി വി.മുരളീധരന്റെ ഉറപ്പ് . അവധിക്കാല സീസണില്‍ വിദേശത്തു നിന്നും കേരളത്തിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ ഏര്‍പ്പെടുത്തി വിമാന ടിക്കറ്റ് നിരക്ക് വര്‍ധന നിയന്ത്രിക്കുമെന്ന് വ്യോമയാന മന്ത്രി കേരളത്തിലെ എം.പിമാര്‍ക്ക് ഉറപ്പ് നല്‍കിയതായി വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. ഓണക്കാലത്ത് ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ വിമാന സര്‍വ്വീസ് ഉണ്ടാകും.
Read Also : ഗള്‍ഫിലേയ്ക്കുള്ള ടിക്കറ്റ് നാലിരട്ടിയായി വര്‍ധിപ്പിച്ച് വിമാനകമ്പനികള്‍
പ്രവാസി ലീഗല്‍ സെല്‍ 10ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ നിന്നും യൂറോപ്പിലേക്ക് ഗള്‍ഫ് വഴി അല്ലാതെ നേരിട്ട് വിമാന സര്‍വ്വീസ് വേണമെന്ന ആവശ്യവും വ്യോമയാന മന്ത്രി അംഗീകരിച്ചിട്ടുണ്ട്. പ്രവാസികള്‍ക്കായുളള ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് ഫലപ്രദമായി വിനിയോഗിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ തൂക്കി നോക്കി നിരക്ക് ഈടാക്കുന്ന രീതി മാറിയിട്ടുണ്ട്. വിദേശത്ത് ശിക്ഷിക്കപ്പെടുന്ന ഇന്ത്യക്കാര്‍ക്ക് കാലാവധി ഇന്ത്യയില്‍ പൂര്‍ത്തിയാക്കാന്‍ അറുപതിലേറെ രാജ്യങ്ങളുമായി കരാര്‍ ഉണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു.
Post Your Comments