മലപ്പുറം: ഉരുള്‍പ്പൊട്ടലില്‍ ഉറ്റയവരേയും ഉടയവരേയും നഷ്ടപ്പെട്ടവര്‍ മാനസികമായി തകര്‍ന്നു , സംരക്ഷണത്തിനായി സര്‍ക്കാര്‍. ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട മിക്കവരുടേയും മാനസികനില തകര്‍ന്ന നിലയിലാണ്. പെട്ടെന്നുണ്ടായ ആഘാതത്തില്‍ സംസാരിക്കാനും ഒന്നു പൊട്ടിക്കരയാന്‍ പോലും സാധിക്കാതെ വിറങ്ങലിച്ചു നില്‍ക്കുന്ന പ്രളയബാധിതരെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയാതെ കണ്ടുനില്‍ക്കുന്നവരും കുഴങ്ങുകയാണ്.
കനത്തമഴയും മഴക്കെടുതിയും വീടും വീടു നിന്ന സ്ഥലവും തുടച്ചുനീക്കിയപ്പോള്‍ വിലങ്ങാട് സ്വദേശി അതുലിന് നഷ്ടമായത് അച്ഛനും അമ്മയും കൂടെപിറന്ന സഹോദരനേയുമായിരുന്നു. 21 വര്‍ഷം നിഴലായി നിന്ന ഇവരുടെ വേര്‍പാടില്‍ മാനസികമായി തകര്‍ന്നുപോയിരിക്കുകയാണ് അതുല്‍. സഹോദരന്‍ അജിന്‍ മാത്രമാണ് അതുലിന് ഇനി താങ്ങായി ബാക്കിയുള്ളത്. ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് അമ്മമാരും കുഞ്ഞുങ്ങളും മുക്തരായിട്ടില്ല. ഭക്ഷണം കഴിക്കാതെ, ഉറങ്ങാതെ മക്കളും അമ്മമാരും കരഞ്ഞിരിക്കുന്ന കാഴ്ചയാണ് ഇവിടെ ബാക്കിയാകുന്നത്.
Read Also :
മാനസിക ആഘാതം ഏറെ അനുഭവിക്കുന്നത് കുട്ടികളാണ്. തകര്‍ന്നുപോയ മനസിനെ പേടിയില്‍ നിന്നും കരകയറ്റാന്‍ വിദഗ്ധ സഹായം ആവശ്യമാണ്. ഈ പശ്ചാത്തലത്തില്‍ പ്രളയബാധിത മേഖലകളില്‍ ക്യാംപുകളിലും വീടുകളിലുമെത്തി മനശാസ്ത്ര വിദഗ്ധര്‍ കൗണ്‍സിലിങ് നല്‍കുമെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ അറിയിച്ചിരിക്കുകയാണ്. എല്ലാ ക്യാംപുകളിലും കൗണ്‍സിലേഴ്സ് പോകുന്നുണ്ട്. അവിടെയുള്ള ആളുകളെ കൗണ്‍സിലിങ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഇനി ടീമിനെ വീടുകളിലേക്ക് അയയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്. ചിലര്‍ക്ക് ഒരു ട്രീറ്റ്മെന്റ് തന്നെ ആവശ്യംവരും. അതിനുതക്ക രീതിയില്‍ വലിയ ഗുരുതര പ്രശ്നങ്ങളിലേക്ക് മാറുന്നുണ്ടെന്നും ആരോഗ്യമന്ത്രി വിഷയത്തില്‍ പ്രതികരിച്ചു.
.
Post Your Comments