Latest NewsIndia

കേരളത്തിലെ പ്രളയക്കെടുതി വിലയിരുത്താന്‍ കേന്ദ്ര സംഘം ഉടന്‍ എത്തുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയക്കെടുതി വിലയിരുത്താന്‍ കേന്ദ്ര സംഘം ഉടന്‍ എത്തുമെന്ന് വ്യക്തമാക്കി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഹ്രസ്വകാല വായ്പയായി 2000 കോടി രൂപ അടിയന്തര സഹായമായി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറയുകയുണ്ടായി.

Read also: പ്രളയകാലത്ത് തലപൊക്കുന്ന വിഷജീവികളുടെ ഏറ്റവും പുതിയ ഇരയാണ് ഓമനക്കുട്ടന്‍; കടകംപള്ളി സുരേന്ദ്രൻ

പ്രളയക്കെടുതിനേരിടുന്ന കേരളത്തിന് ഹ്രസ്വകാല വായ്പ ഇനത്തില്‍ 2000 കോടി രൂപ 3 ശതമാനം പലിശ നിരക്കില്‍ അടിയന്തര സഹായംഅനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 2018 ല്‍ കാര്‍ഷിക കടങ്ങള്‍ക്കുള്ള മൊറട്ടോറിയത്തിന്റെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയിരുന്നു. ഈ വര്‍ഷവും പ്രളയമുണ്ടായ സാഹചര്യത്തില്‍ കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറട്ടോറിയത്തിന്റെ കാലാവധി വീണ്ടും ഒരു വര്‍ഷത്തേക്ക് കൂടി നീട്ടണമെന്നും നരേന്ദ്രസിങ് തോമറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button