കൊച്ചി: പതിനൊന്ന് ഡിവൈഎസ്പിമാരെ സിഐമാരായി തരംതാഴ്ത്തിയ സര്‍ക്കാര്‍ നടപടി പുനഃപരിശോധിച്ച് തസ്തിക തിരിച്ച് നല്‍കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്‍റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. എന്നാല്‍ കേസില്‍ അന്തിമവാദം പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കുന്നതുവരെ ഉദ്യോഗസ്ഥര്‍ക്ക് ഡിവൈഎസ്പി തസ്തികയില്‍ തുടരാമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ട്രിബ്യൂണലിന്‍റെ ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് കോടതി ഉത്തരവ് സ്റ്റേ ചെയ്തത്.വിവിധ കേസുകളില്‍ പ്രതികളായ 11 ഉദ്യോഗസ്ഥരെയായിരുന്നു സര്‍ക്കാര്‍ തരംതാഴ്ത്താന്‍ തീരുമാനിച്ചത്. ഇത് ചോദ്യം ചെയ്ത് ഉദ്യഗസ്ഥര്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്‍റെ അനുകൂല ഉത്തരവ്.
Post Your Comments