ബെംഗളൂരു: കൊന്ന് കത്തിച്ച ശേഷം ഭാര്യയെ കാണാനില്ലെന്ന് കഥ മെനഞ്ഞ് ഭർത്താവ്. ബെംഗളൂരുവിലാണ് സംഭവം. ആഗസ്റ്റ് 12 നാണ് സംഭവം. ശിൽപയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കലേഷ്, സഹോദരൻ കൃഷ്‌ണപ്പ എന്നിവർ പിടിയിലായി. രാത്രിയിലുണ്ടായ വഴക്കിന് ശേഷം കലേഷ് ഭാര്യയെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയി ശരീരം കത്തിച്ചുകളഞ്ഞു. പിന്നീട് പോലീസ് സ്റ്റേഷനിലെത്തി ഭാര്യയെ കാണാനില്ലെന്ന് പരാതി നൽകുകയുണ്ടായി. എന്നാൽ സംശയം തോന്നിയ പോലീസ് കലേഷിനെ ചോദ്യം ചെയ്യുകയും ഒടുവിൽ ഇയാൾ പിടിയിലാകുകയുമായിരുന്നു.
താൻ സമ്പന്നനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ ശിൽപയുടെ വീട്ടുകാരെ വിവാഹത്തിന് സമ്മതിപ്പിച്ചത്. എന്നാൽ വിവാഹത്തിന് ശേഷമാണ് ഭർത്താവ് ഡെലിവറി ബോയ് ആണെന്നും തങ്ങളെ തെറ്റിദ്ധരിപ്പിച്ചതാണെന്നും ശിൽപയ്ക്ക് മനസിലായത്. തുടർന്ന് ശിൽപയും ജോലി കണ്ടെത്തുകയുണ്ടായി. എന്നാൽ ഇതിന്റെ പേരിൽ ഇരുവരും നിരന്തരം വഴക്ക് കൂടിയിരുന്നു. ഇതോടെയാണ് ശിൽപയെ കൊലപ്പെടുത്താൻ കലേഷ് തീരുമാനിച്ചത്.
Post Your Comments