കല്പറ്റ: എല്ലാവരും ഒത്തൊരുമിച്ചപ്പോൾ ദുരിതാശ്വാസക്യാമ്പിൽ മേപ്പാടി ചൂരല്‍മല സ്വദേശി റാബിയയും, പേരാമ്പ്ര സ്വദേശി മുഹമ്മദ് ഷാഫിയും വിവാഹിതരായി. ഒപ്പം ആശംസകളുമായി ആശംസകളുമായി ജില്ലാ കളക്ടറും മുതിര്‍ന്ന ഉദ്യോഗസ്ഥരും എത്തിയതോടെ സന്തോഷം ഇരട്ടിയായി. ഉരുള്‍പൊട്ടലുണ്ടായ മേപ്പാടി പുത്തുമലയ്ക്ക് സമീപ ചൂരല്‍മല സ്വദേശി ജുമൈലത്തിന്റെ മകളാണ് റാബിയ. ഉരുള്‍പൊട്ടലിലും പ്രളയത്തിലും ജുമൈലത്തിന്റെ വീടിനും നാശനഷ്ടമുണ്ടായി. പേമാരിയിലും വെള്ളപ്പൊക്കത്തിലും മകളുടെ വിവാഹത്തിനായി സ്വരുക്കൂട്ടിവച്ച പുതുവസ്ത്രങ്ങളും പണവും നഷ്ടപ്പെട്ടു. . ഓഗസ്റ്റ് 18-നായിരുന്നു മകളുടെ വിവാഹം തീരുമാനിക്കുന്നത്.
https://www.facebook.com/wayanadWE/posts/680142605783066?__xts__%5B0%5D=68.ARB3ZCtYM-aIJ83tiOsboksARjTDH8n-4qlR7uEZsE8jIOVHQ0s4dfhQyWIsz2L6c3GhFuMz1lxhkAo2i6E1oSnnRK581pPdb9kJX0umXPchIfnr560RrYcDNSEjZB0p06SrRFnXI9SFxLWDejzG4CFBqYFdrSoESnR3clCFgaUiZoTYROGtqXzOAVm5IwK6IN1-rDKjPX88hCIlCbeM9-CnxyF5tFZQtRPc6u0l31bSz0Uw04UDNiYhXApf03yvkotIBLEpCpxIVZ3WbHVyfbRHKGjoYf1uGswcAMIdk3Le6rbd5CnMXXUp9qsogx-XKO7KJjExUnpDdewxWOID-jo&__tn__=-R
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവ് മരണപ്പെട്ടതോടെ കൂലിപ്പണിയെടുത്താണ് ജുമൈലത്ത് കുടുംബം പുലര്‍ത്തിയിരുന്നത്. വെറുംകൈയോടെ വീട് വിട്ട് മേപ്പാടി സെന്റ് ജോസഫ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ ജുമൈലത്തിനു മകള്‍ റാബിയയുടെ വിവാഹം എങ്ങനെ നടത്തുമെന്നായിരുന്നു ആശങ്ക. എന്തുവന്നാലും ഓഗസ്റ്റ് 18-ന് തന്നെ വിവാഹം നടക്കുമെന്ന് വരന്‍ മുഹമ്മദ് ഷാഫി ഇവര്‍ക്ക് ഉറപ്പുനല്‍കിയതും തൊട്ടുപിന്നാലെ നിരവധിപേരുടെ സഹായഹസ്തങ്ങളും ഇവരെ തേടിയെത്തിയതോടെ ജുമൈലത്തിന്റെ ആശങ്കകൾക്ക് വിരാമമാവുകയായിരുന്നു.
ഓഗസ്റ്റ് 18-ന് രാവിലെ മേപ്പാടി സെന്റ് ജോസഫ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ വെച്ച് തന്നെ വിവാഹചടങ്ങുകള്‍ നടന്നു. ഇവിടത്തെ അന്തേവാസികള്‍ക്കും അതിഥികളായെത്തിയവര്‍ക്കും വിവാഹസദ്യയും ഒരുക്കി വയനാട് ജില്ലാ കളക്ടറും ക്യാമ്പിലെത്തി നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ക്യാമ്പിലുള്ളവരുടെ മനസുകളില്‍ ഇന്ന് നിറയെ സന്തോഷമാണ്. ഇങ്ങനെയാണ് നമ്മള്‍ അതിജീവിക്കുന്നതെന്നും ഏതൊരു ദുരന്തത്തിനും തകര്‍ക്കാന്‍ കഴിയാത്ത ശക്തിയാണിതെന്നും നവദമ്പതികളുടെ ചിത്രം പങ്കുവെച്ച് വയനാട് ജില്ലാ ഭരണകൂടം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
Post Your Comments