മേപ്പാടി: പ്രളയ ബാധിതരെ ഒറ്റക്കെട്ടായി ഒരു മനസ്സോടെ മലയാളികള്‍ സഹായിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ചിലരതിന് ഒരു അപമാനമാണ്യ സഹായിക്കാനെന്ന പേരില്‍ ചിലര്‍ ക്യാമ്ബിലെത്തിച്ചത് പഴയ തുണികളാണ്. വയനാട് മേപ്പാടി ഗവ. ഹൈസ്കൂള്‍ അധികൃതര്‍ക്ക് ഇതൊരു ബാധ്യതയായുമായി. പഴയതും മുഷിഞ്ഞതുമായ വസ്ത്രങ്ങളാണ് ചിലര്‍ പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലുമാക്കി കെട്ടി വാഹനത്തില്‍ ക്യാമ്ബില്‍ എത്തിച്ചത്.
പഴയ അടിവസ്ത്രങ്ങള്‍ പോലും ഇതിലുള്‍പ്പെടുന്നുണ്ടെന്നാണ് വിവരം. ആളുകള്‍ക്ക് കൊടുക്കാന്‍ പോലും കഴിയാത്ത ഈ തുണികള്‍ ഒരു ക്ലാസ് മുറി നിറയെ കൂമ്ബാരമായിക്കിടക്കുകയാണെന്ന് അധികതര്‍ പറയുന്നു. ഇതൊഴിവാക്കാതെ ക്യാമ്ബിന് ശേഷം ക്ലാസ് നടത്താനും കഴിയില്ല. വീട്ടില്‍ അടിഞ്ഞുകൂടിയ പഴയ തുണികള്‍ കൊണ്ടുവന്ന് തള്ളാനുള്ള ഒരിടമായി ചിലര്‍ ദുരിതാശ്വാസ ക്യാമ്ബിനെ കണ്ടത് നിര്‍ഭാഗ്യകരമായിപ്പോയെന്ന് പി.ടി.എ പ്രസിഡന്റ് എന്‍.ഡി. സാബു പ്രതികരിച്ചു.
READ ALSO: പശ്ചിമഘട്ടത്തിലെ നിരന്തരമായ അപകടങ്ങള്‍ കേരളത്തെ ഇല്ലാതാക്കുമെന്ന് റിപ്പോര്‍ട്ട്
Post Your Comments