നാടുകാണി: നാടുകാണി ചുരത്തിലൂടെയുള്ള ഗതാഗതം സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്റെ അറിയിപ്പ് ഇങ്ങനെ. പ്രളയം ഏറ്റവും കൂടുതല്‍ നാശനഷ്ടം സംഭവിച്ചിരിക്കുന്നത് നാടുകാണി ചുരത്തിലാണ്. ഈ വഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കാന്‍ നാലുമാസമെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ അറിയിച്ചു. . അതേസമയം വനം വകുപ്പിന്റെ സഹകരണത്തോടെ സമാന്തരമായി താല്‍ക്കാലിക പാത നിര്‍മ്മിക്കാന്‍ ആലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read Also : പശ്ചിമഘട്ടത്തിലെ നിരന്തരമായ അപകടങ്ങള്‍ കേരളത്തെ ഇല്ലാതാക്കുമെന്ന് റിപ്പോര്‍ട്ട്
വന്‍ പാറകളാണ് റോഡില്‍ വീണു കിടക്കുന്നത്. ഇതുവഴിയുള്ള ഗതാഗതം സത്ംഭിച്ചിട്ട് പതിനൊന്നുദിവസമായി. ദിവസവും നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന ഒരു പാതയാണിത്.
നാടുകാണി ചുരത്തില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് എട്ടുകിലോമീറ്റര്‍ ഭാഗത്താണ് കൂറ്റന്‍ പാറക്കല്ലുകളും മരങ്ങളും മണ്ണും വന്നടിഞ്ഞ് കിടക്കുന്നത്. ഇനി സ്ഫോടനം നടത്തിയിട്ട് വേണം റോഡില്‍ വിണുകിടക്കുന്ന പാറക്കല്ലുകള്‍ പൊട്ടിച്ചുമാറ്റാനെന്നും അദ്ദേഹം പറഞ്ഞു
Post Your Comments