Latest NewsIndia

മുഖ്യമന്ത്രിയുടെ വീടിന് മുന്നില്‍ ജീവനൊടുക്കുമെന്ന ഭീഷണിയുമായി ഹിന്ദു മത നേതാവ്

ഭോപാല്‍•മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിന്റെ വസതിക്ക് മുന്നില്‍ ജീവനോടുക്കുമെന്ന ഭീഷണിയുമായി വൃന്ദാവനില്‍ നിന്നുള്ള ഹിന്ദു മത നേതാവ്. സംസ്ഥാന പശു സംരക്ഷണ ബോര്‍ഡില്‍ സ്ഥാനം വേണമെന്ന തന്റെ ആവശ്യം അവഗണിച്ചുവെന്ന് ആരോപിച്ചാണ് ആചാര്യ ദേവ്മുരാരി ബാപ്പു ആത്മഹത്യ ഭീഷണി മുഴക്കിയത്.

അതേസമയം, സംസ്ഥാന ഗോ സംവര്‍ദ്ധന്‍ ബോര്‍ഡില്‍ മത നേതാവിന് യാതൊരു സ്ഥാനവും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നില്ലെന്ന് മന്ത്രി പി.സി. ശര്‍മ പ്രതികരിച്ചു.

കഴിഞ്ഞ വര്‍ഷം നടന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണം നടത്തിയെന്നാണ് ബാപ്പു അവകാശപ്പെടുന്നത്.

ഋഷിമാരുടെയും സന്ന്യാസിമാരുടെയും സഹായത്തോടെ അധികാരത്തിലെത്തിയ കോണ്‍ഗ്രസ് ഇപ്പോള്‍ തങ്ങളെ കേള്‍ക്കുകയോ തൃപ്തികരമായി പ്രതികരിക്കുകയോ ചെയ്യുന്നില്ലെന്ന് ബാപ്പു പറഞ്ഞു.

തന്നെ പശു സംരക്ഷണ ബോര്‍ഡില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും സര്‍ക്കാര്‍ അവഗണിച്ചതായി ബാപ്പു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ആഗസ്റ്റ്‌ 15 നകം തനിക്ക് ബഹുമതി നല്‍കിയില്ലെങ്കില്‍ വസതിക്ക് മുന്നില്‍ ജീവനൊടുക്കുമെന്ന് മുഖ്യമന്ത്രി കമല്‍ നാഥിന് മുന്നറിയിപ്പ് നല്‍കിയിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ഇന്നലെ കാണാതായ ബി.ജെ.പി പ്രവര്‍ത്തകന്‍ മരിച്ച നിലയില്‍

അതുപ്രകാരം, തിങ്കളാഴ്ച ഉച്ചക്ക് മുഖ്യമന്ത്രിയുടെ വസതിക്ക് പുറത്ത് ആത്മഹത്യാ ചെയ്യാനായി അനുയായികള്‍ക്കൊപ്പം പൊളിടെക്നിക് സ്വകയറില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു. പോലീസ് അറസ്റ്റ് ചെയ്യുകയാണെങ്കില്‍ അവര്‍ക്ക് അത് ചെയ്യാം, പക്ഷേ, പിന്നീട് തന്നെ വിട്ടയക്കുമ്പോള്‍, താന്‍ സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ച് ആവശ്യം അറിയിക്കുമെന്നും ബാപ്പു പറഞ്ഞു.

കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിന് താന്‍ ഭീഷണി നേരിടുകയാണ്. അതുകൊണ്ട് തനിക്ക് മധ്യപ്രദേശ് സര്‍ക്കാര്‍ സുരക്ഷ നല്‍കണമെന്നും ബാപ്പു കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button