ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാനൊരുങ്ങി ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ ഭീമന്മാരായ ആമസോൺ. സൈറ്റില്‍ വില്‍ക്കപ്പെടാതെ കിടക്കുന്ന സാധനങ്ങള്‍ സംഘടനകളുമായി ചേര്‍ന്ന് ആവശ്യക്കാരിലേക്ക് എത്തിക്കുന്ന ഫുള്‍ഫില്‍മെന്റ് ബൈ ആമസോണ്‍ (എഫ്‌ബിഎ) എന്ന പദ്ധതിയാണ് ആമസോൺ അവതരിപ്പിക്കുന്നത്. ആമസോണിന്റെ ഗോഡൗണുകളില്‍ നിന്ന് വ്യാപാരികൾ നീക്കം ചെയ്യാൻ ഉദ്ദേശിക്കുന്ന ഉൽപ്പന്നങ്ങളാണ് ഇതിനായി ഉപയോഗിക്കുക. ഉപയോഗശൂന്യമായി കിടക്കുന്ന ദശലക്ഷക്കണക്കിന് ഉല്‍പ്പന്നങ്ങള്‍ ഇതോടെ ആവശ്യക്കാരിലെത്തും.വ്യാപാരികൾക്ക് ഇതിൽ നിന്ന് ഒഴിവാക്കാനുള്ള സൗകര്യവുമുണ്ട്. ചെറിയ കേടുപാടുകള്‍കാരണം ഉപയോക്താക്കള്‍ തിരിച്ചയച്ച ഉല്‍പ്പന്നങ്ങളും പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും. സെപ്‌തംബര്‍ ഒന്നുമുതല്‍ അമേരിക്കയിലും ഇംഗ്ലണ്ടിലുമാണ് പരീക്ഷണഘട്ടമായി ഇത് നടപ്പിലാക്കുന്നത്.
Read also: വിപ്ലവകരമായ മാറ്റങ്ങളുമായി ആമസോൺ; ‘ഡെലിവറി റോബോട്ട് പരീക്ഷണാടിസ്ഥാനത്തിൽ എത്തിച്ചു
Post Your Comments