Devotional

ഭവനങ്ങളില്‍ വിഗ്രഹങ്ങൾ സൂക്ഷിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പൂജാമുറി ക്ഷേത്രംപോലെ തന്നെ പരിശുദ്ധമാണ്. ക്ഷേത്രംപോലെ പരിപാലിക്കാന്‍ കഴിയാത്തവര്‍ ഒരിക്കലും ഗൃഹത്തില്‍ പൂജാമുറിയൊരുക്കാതിരിക്കുന്നതാണ് ഉത്തമം . ദേവീദേവന്മാരുടെ ചിത്രങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് അശുഭമല്ല. എന്നാല്‍ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചു അഭിഷേകാദി കര്‍മ്മങ്ങള്‍ നടത്തി ആരാധിക്കുന്നത് ചിലപ്പോള്‍ ദോഷമായേക്കും. ഗാര്‍ഹികമായ ആശുദ്ധികള്‍ സംഭവിക്കാന്‍ സാധ്യതയുള്ളതിനാലും എന്നും നിഷ്ഠയോടെ പൂജാദികര്‍മ്മങ്ങള്‍ ഭവനങ്ങളില്‍ നടത്തുക പ്രായോഗികമല്ലാത്തതിനാലും വിഗ്രഹപ്രതിഷ്ഠ ഭവനങ്ങളില്‍ ഒഴിവാക്കുന്നതാണ് ഉത്തമം.

നിത്യ ബ്രഹ്മചാരിയായ ശ്രീ ഹനുമാന്റെയും അയ്യപ്പസ്വാമിയുടെയും ചിത്രം പൂജാമുറിയിലൊഴികെ ഗൃഹത്തില്‍ മറ്റൊരിടത്തും സൂക്ഷിക്കരുത്. അധികം ഫോട്ടോകളും പ്രതിമകളും പൂജാമുറിയില്‍ വെക്കാതിരിക്കുന്നതാണ് നല്ലത്. ചിതലരിച്ച ഫോട്ടോകളും ഒടിഞ്ഞ പ്രതിമകളും ശില്പങ്ങളും പൂജാമുറിയില്‍ വെക്കുന്നത് ദോഷകരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button