കൊച്ചി : സിപിഐ മാര്‍ച്ചിനു നേരെയുണ്ടായ ലാത്തിച്ചാര്‍ജില്‍ ഒടുവിൽ നടപടിയെടുത്ത് പോലീസ്. കൊച്ചി സെൻട്രൽ എസ്ഐ വിപിൻദാസിനെ സസ്പെൻഡ് ചെയ്ത. ലാത്തിച്ചാർജ്ജിൽ എസ്ഐയുടെ ഭാഗത്ത് നിന്ന് നോട്ടക്കുറവുണ്ടായെന്നും എൽദോ എബ്രഹാം എംഎൽഎയെ തിരിച്ചറിയുന്നതിൽ എസ്ഐ വീഴ്ച പറ്റിയെന്നും കണ്ടെത്തി വിപിൻദാസിനെ കൊച്ചി ഡിഐജിയാണ് സസ്പെൻഡ് ചെയ്തത്.
Also read : സിപിഐ മാർച്ചിലെ സംഘർഷം ; അതൃപ്തി പരസ്യമാക്കി കാനം
നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഞാറയ്ക്കല്‍ സിഐക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി എറണാകുളത്തെ റേഞ്ച് ഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ചിന് നേരെയായിരുന്നു ലാത്തിചാർജ്. മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി പി രാജു, മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാം എന്നിവര്‍ക്ക് പോലീസ് മര്‍ദ്ദനമേറ്റതോടെ വൻ വിവാദങ്ങൾക്ക് തിരി തെളിയുകയായിരുന്നു.
Also read : പുത്തുമല ഉരുള്‍പൊട്ടല്‍: വെള്ളച്ചാട്ടത്തില്‍ കുടുങ്ങിയ നിലയില്‍ ഒരു മൃതദേഹം
സംഭവത്തിൽ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കാൻ ആവില്ലെന്നായിരുന്നു സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോർട്ട്. ജില്ലാ കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പോലീസുകാരുടെ പിഴവുകള്‍ എടുത്തുപറയാത്തതിനാല്‍ നടപടിയെടുക്കാന്‍ ആവില്ലെന്നാണ് ആഭ്യന്തരസെക്രട്ടറിയെ ഡിജിപി അറിയിച്ചത്. പോലീസ് നടപടി പതിനെട്ട് സെക്കന്‍റ് മാത്രമാണ് ഉണ്ടായതെന്നായിരുന്നു ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്.
Post Your Comments