Latest NewsKerala

കിണറിന്റെ ജലനിരപ്പിന് മുകളിൽ വലിയ ശബ്ദത്തോടെ ഉറവ; വീടിനുള്ളില്‍ മുഴക്കവും, ചെറിയ ചലനവും, ആശങ്കയോടെ ഒരു കുടുംബം

ഇടുക്കി: ഉപ്പുതറയില്‍ സ്വകാര്യവ്യക്തിയുടെ കിണറിന്റെ ജലനിരപ്പിന് മുകളിൽ വലിയ ശബ്ദത്തോടെ ഉറവ. 35 അടി താഴ്ചയുള്ള കിണറിലെ ജലനിരപ്പിന് തൊട്ട് മുകളിലായി വലിയ അളവിൽ ജലത്തിന്റെ ഒഴുക്ക് ഉണ്ടെങ്കിലും കിണര്‍ നിറയുന്നില്ല. ഉപ്പുതറ 14ാം വാര്‍ഡില്‍ പുതുക്കട സ്വദേശിയായ രമയുടെ കിണറിലാണ് നാലു ദിവസമായി ഇത്തരത്തിൽ ജലത്തിന്റെ ഒഴുക്ക്.

Read also: കിണറ്റിനുള്ളിൽ ബൈക്ക് ഷോറൂം; അമ്പരപ്പ് മാറാതെ സ്ഥലവാസികൾ

വലിയ ശബ്ദത്തോടെയാണ് ഉറവ പ്രത്യക്ഷപ്പെട്ടത്. ഇതിനോടൊപ്പം തന്നെ വീടിനുള്ളില്‍ മുഴക്കവും, ചെറിയ ചലനവും അനുഭവപ്പെട്ടിരുന്നു. രണ്ടു ദിവസം കഴിഞ്ഞിട്ടും കിണറില്‍ വെള്ളം ഉയരാതിരുന്നതോടെ പ്രദേശമെല്ലാം പരിശോധിച്ചു. ഇതോടെ പഞ്ചായത്തിലും വില്ലേജിലും വിവരം അറിയിച്ചു. റവന്യു അധികൃതര്‍ സ്ഥലത്തെത്തി പരിശോധിച്ച ശേഷം , തഹസീല്‍ദാര്‍ മുഖേന കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. വീട്ടില്‍ നിന്നു മാറി താമസിക്കാനാണ് പഞ്ചായത്ത് അധികൃതരുടെ നിർദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button