Latest NewsGulf

കുവൈറ്റ് ആരോഗ്യമേഖലയില്‍ നഴ്സുമാര്‍ക്ക് അവസരം

കുവൈറ്റ്: കുവൈറ്റിലെ ആരോഗ്യ മേഖലയിലേക്ക് 2575 പേരുടെ നിയമനത്തിന് അനുമതി. ഇതിലൂടെ 2000 നഴ്സുമാര്‍ക്ക് പുറമെ 575 സാങ്കേതിക വിദഗ്ധര്‍ക്കും 680 ഡോക്ടര്‍മാര്‍ക്കും പുതുതായി ജോലി ലഭിക്കും. ധന മന്ത്രാലയമാണ് അന്തിമ അനുമതി നൽകിയിരിക്കുന്നത്. 1,94000 ദിനാറാണ് ഇതിനായി ബജറ്റില്‍ നീക്കി വെച്ചിരിക്കുന്നത്. നിയമനത്തിന് നേരത്തെ മന്ത്രിസഭയുടെയും സിവില്‍ സര്‍വ്വീസ് കമ്മീഷന്‍റെയും അംഗീകാരം ലഭിച്ചിരുന്നു.

Read also: ബാന്‍ഡേജിനൊപ്പം നഴ്സ് പിഞ്ചുകുഞ്ഞിന്റെ വിരലും മുറിച്ചെന്ന് രക്ഷിതാക്കള്‍

അതേസമയം നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ആരോഗ്യമന്ത്രാലയത്തിന്‍റെ ആശുപത്രികളില്‍ നിന്നുള്ള വരുമാനം ഇരട്ടി ആയി വര്‍ധിച്ചതായി മന്ത്രാലയം വ്യക്തമാക്കി. വിദേശികള്‍ക്കുള്ള ചികിത്സാ ഫീസ് വര്‍ദ്ധിപ്പിച്ചതാണ് വരുമാന വര്‍ദ്ധനവിനു കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button