Latest NewsIndia

പ്രളയത്തിനിടെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചു; അമ്മയും മകളും നദിയില്‍ വീണ് മരിച്ചു

ഭോപ്പാല്‍: പ്രളയത്തിനിടെ കനാല്‍പ്പാലത്തിനു മുകളിനിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച അമ്മയും മകളും വെള്ളത്തില്‍ വീണ് മരിച്ചു. മധ്യപ്രദേശിലെ മാന്‍ഡസോര്‍ ഗവണ്‍മെന്റ് കോളേജിലെ പ്രൊഫസറായ ആര്‍.ഡി. ഗുപ്തയുടെ ഭാര്യ ബിന്ദു ഗുപ്ത (48), മകള്‍ ആശ്രിതി (22) എന്നിവരാണ് മരിച്ചത്.

മധ്യപ്രദേശിലെ മന്ദസുറില്‍ വ്യാഴാഴ്ച രാവിലെ 7.30നാണ് സംഭവം. വീടിന് സമീപത്തെ നദി കരകവിഞ്ഞ് ഒഴുകുന്നത് കാണാനെത്തിയതായിരുന്നു ഗവ. കോളജ് പ്രഫസറും ഭാര്യയും മകളും. കുടുംബം ഒന്നിച്ച് സെല്‍ഫി എടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് അമ്മയും മകളും ഒഴുക്കില്‍പെടുകയായിരുന്നു. ഇരുവരും വെള്ളത്തില്‍ വീണതറിഞ്ഞ് നാട്ടുകാരുടേയും പോലീസിന്ററേയും നേതൃത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഇവരെ രക്ഷിക്കാനായില്ല. ഇവരുടെ മൃതദേഹങ്ങല്‍ പിന്നീട് കണ്ടെത്തിയെന്ന് മന്ദസുര്‍ ജില്ല പൊലീസ് സൂപ്രണ്ട് ഹിതേഷ് ചൗധരി പറഞ്ഞു. മണിക്കൂറുകള്‍ക്കകം മന്ദസുറിലെ അഫ്‌സല്‍ഫുല്‍ ഭാഗത്ത് മധ്യവയസ്‌കനും വെള്ളത്തില്‍ വീണ് മരിച്ചു.

കേരളത്തിനോട് സമാനമായി തന്നെ ഉത്തരേന്ത്യയിലും പ്രളയം ദുരിതക്കാഴ്ചയാവുകയാണ്. ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയില്‍ 39 പേരാണ് മധ്യപ്രദേശില്‍ മരിച്ചത്. കനത്ത മഴയെ തുടര്‍ന്ന് നര്‍മദ, ക്ഷിപ്ര, ബേത്വ, തപി, തവ, ചമ്ബല്‍, പാര്‍വതി എന്നീ നദികള്‍ കരകവിഞ്ഞതിനെ തുടര്‍ന്നാണ് മധ്യപ്രദേശിലെ പ്രളയത്തിന് കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button