കൊച്ചി: കൊച്ചി വിമാനത്താവളത്തില്‍ യാത്രക്കാരന്‍ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് യുവാവിന്റെ യാത്രമുടങ്ങി.
സുരക്ഷാ പരിശോധനയ്ക്കിടെ ജീവനക്കാരിയെ അപമാനിക്കാന്‍ ശ്രമിച്ച വിദേശി യുവാവിന്റെ യാത്രയാണ് മുടങ്ങിയത്. ഇന്നലെ രാത്രി സ്പൈസ് ജെറ്റ് വിമാനത്തില്‍ മുംബൈയ്ക്ക് പോകാനെത്തിയ റഷ്യന്‍ സ്വദേശിയാണ് പ്രതി. ജീവനക്കാരുടെ പരിശോധനയില്‍ കുപിതനായാണ് അയാള്‍ ജീവനക്കാരിയ്ക്ക് നേരെ അടിവസ്ത്രം കാട്ടിയത്.
Read Also : കാഷ്മീരില്‍ വീണ്ടും പാക് നുഴഞ്ഞു കയറ്റശ്രമം : സൈന്യം ശക്തമായി തിരിച്ചടിച്ചു പരാജയപ്പെടുത്തി
സംഭവത്തെ തുടര്‍ന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. അതേസമയം, യാത്രക്കാരന്‍ മാപ്പെഴുതി നല്‍കിയതിനാല്‍ പൊലീസ് കേസ് എടുക്കാതെ വിട്ടയച്ചു. ഇയാളുടെ യാത്ര വിമാന കമ്പനി അനുവദിച്ചില്ല.
Post Your Comments