ക്വാഡ് ക്യാമറ ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കാൻ തയ്യാറെടുത്ത് റിയല്‍മി. റിയല്‍മി 5, റിയല്‍മി 5 പ്രോ എന്നീ മോഡലുകൾ അടുത്ത ആഴ്ച അവതരിപ്പിക്കുമെന്ന് റിയല്‍മി സിഇഒ മാധവ് സേത് അറിയിച്ചു. ഫോണിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തു വിട്ടിട്ടില്ല. ഫോണിന്റെ പിന്നില്‍ ഇടതുവശത്ത് ഒന്നിന് പിറകില്‍ മറ്റൊന്ന് എന്ന നിലയിലായിരിക്കും നാല് ക്യാമറകൾ ഇടം നേടുക.
It’s time to take the #LeapToQuadCamera with the next generation camera technology on a smartphone. Gear up as we launch #realme5series at 12:30 PM, 20th August. Know more: https://t.co/IczXkhy4lB pic.twitter.com/mfBOAzfDZl
— realme (@realmeIndia) August 12, 2019
അപേര്‍ച്ചര്‍ f/1.8ഉള്ള പ്രൈമറി ലെന്‍സ്, രണ്ടാമത്തേത് അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ്, മൂന്നാമത്തേത് സൂപ്പര്‍ മാക്രോ ലെന്‍സ്, നാലാമതായി പോര്‍ട്ട്രേറ്റ് ലെന്‍സ് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 5,000 എം.എ.എച്ച് ബാറ്ററിയും ഫിംഗര്‍ പ്രിന്റ് സെന്‍സറും ഇതിനോടൊപ്പം പ്രതീക്ഷിക്കാം. കൂടുതൽ വിവരങ്ങൾ ഫോൺ അവതരിപ്പിച്ച ശേഷമേ ലഭ്യമാകു.
Also read : ഒരു വർഷത്തിനുള്ളിൽ ചരിത്ര നേട്ടത്തിനുടമയായി റിയൽമി
Post Your Comments