Latest NewsKeralaIndiaFacebook Corner

സിപിഎം സ്ഥാപനമായ റബ്കോയ്ക്ക് ജനങ്ങളുടെ നികുതിപ്പണം എടുത്തുകൊടുക്കുന്നത് ശുദ്ധ തെമ്മാടിത്തരം : യുഡിഎഫും കൂട്ടുനിൽക്കുന്നുവെന്ന് ശ്രീധരൻ പിള്ള

കഴിഞ്ഞ വർഷത്തെ പ്രളയക്കെടുതികളിൽ പെട്ടുഴലുന്ന ജനങ്ങളെ കരകയറ്റാൻ ഇതുവരെ സർക്കാരിനായിട്ടില്ല

സിപിഎം നിയന്ത്രണത്തിലുള്ള റബ്കോ അടക്കമുള്ള സഹകരണ സ്ഥാപനങ്ങളുടെ സാമ്ബത്തിക ബാദ്ധ്യത ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വക്കേറ്റ് പി എസ് ശ്രീധരന്‍ പിള്ള. ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ: കെടുകാര്യസ്ഥതയും അഴിമതിയും കൊണ്ട് കടക്കെണിയിലായ സിപിഎം സ്ഥാപനമായ റബ്കോയ്ക്ക് ജനങ്ങളുടെ നികുതിപ്പണം എടുത്തുകൊടുക്കുന്നത് ശുദ്ധ തെമ്മാടിത്തരമാണ്. കഴിഞ്ഞ വർഷത്തെ പ്രളയക്കെടുതികളിൽ പെട്ടുഴലുന്ന ജനങ്ങളെ കരകയറ്റാൻ ഇതുവരെ സർക്കാരിനായിട്ടില്ല.

വീണ്ടും വന്ന പ്രളയത്തിൽ കേരളത്തിലെ ജനങ്ങൾ ദുരിതമനുഭവിക്കുന്നു. അവരെ സഹായിക്കാൻ കേരളത്തിലെ ഓരോ പൗരനും തന്നാലാവും വിധം പ്രവർത്തിക്കുന്നു. ഈ സമയത്താണ് സർക്കാർ ഖജനാവ് പാർട്ടി സ്ഥാപനങ്ങൾക്ക് തുറന്ന് കൊടുക്കുന്നത്.

സിപിഎം സർക്കാരിന്റെ ഈ തെമ്മാടിത്തത്തിന് കൂട്ടുനിൽക്കുകയാണ് കോൺഗ്രസും യുഡി‌എഫും. മാർക്കറ്റ് ഫെഡിനും റബ്ബർ മാർക്കിനും നക്കാപ്പിച്ച കിട്ടിയത് വാങ്ങി കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുകയാണവർ. ഇവർ രണ്ടും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. അഞ്ചുവർഷം കൂടുമ്പോൾ അധികാരം വെച്ചു മാറി കീശവീർപ്പിക്കുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്.

സാലറി ചലഞ്ചിലൂടെയും മറ്റും ലക്ഷങ്ങൾ സമ്പാദിച്ചു. ഇന്ത്യൻ ജനത ആവോളം സഹായം നൽകി. കേന്ദ്രസർക്കാരും കേരളത്തിനൊപ്പം ഉറച്ചു നിന്നു. അന്യനാട്ടിലെ മലയാളികൾ ചോര വിയർപ്പാക്കി നേടിയ സമ്പാദ്യം അയച്ചു തന്നു. ഇതൊക്കെ കൈനീട്ടി വാങ്ങിയിട്ട് തോന്നും പോലെ പാർട്ടി സ്ഥാപനങ്ങൾക്ക് എടുത്തു കൊടുക്കുന്നു.

കേരളത്തിലെ യുവാക്കളുടെ പ്രതീക്ഷയായ പിഎസ്‌സി വഴി പാർട്ടി ഗുണ്ടകളെ പൊലീസാക്കുന്നു. സർക്കാർ ഖജനാവിലുള്ള കാശെടുത്ത് പാർട്ടി സ്ഥാപനങ്ങളുടെ കടം വീട്ടുന്നു. ലക്ഷക്കണക്കിന് രൂപ കൊടുത്ത് ലെയ്സൺ ഓഫീസറെ നിയമിക്കുന്നു.

ഇതെന്താണിത് ..

സിപിഎമ്മിന്റെ തറവാട്ടു സ്വത്താണോ കേരളം ? കടമുണ്ടെങ്കിൽ സ്വന്തം പറമ്പ് വിറ്റ് വീട്ടണം സർ . പാർട്ടിക്കുണ്ടല്ലോ ഇഷ്ടം പോലെ സ്ഥാപനങ്ങൾ. അല്ലാതെ ജനങ്ങളുടെ നികുതിപ്പണം എടുത്തല്ല കടം തീർക്കേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button