ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പിൽ പണപ്പിരിവ് നടത്തിയ സംഭവത്തിൽ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഓമനക്കുട്ടന്റെ സസ്പെന്ഷന് പിന്‍വലിച്ച് സിപിഎം. ക്യാന്പിലെ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഓമനക്കുട്ടൻ പണം പിരിച്ചതെന്ന് കണ്ടെത്തിയതിനാലാണ് നടപടി പിൻവലിച്ചതെന്ന് സിപിഎം ആലപ്പുഴ ജില്ല സെക്രട്ടറി അറിയിച്ചു. സംഭവത്തിൽ ഓമനക്കുട്ടൻ ഖേദം പ്രകടിപ്പിച്ചതിനാലാണ് സസ്പെൻഷൻ പിൻവലിക്കുന്നത്. ക്യാന്പിലെ കുറവുകൾ ഓമനക്കുട്ടൻ ഉദ്യോഗസ്ഥരെ അറിയിച്ചാൽ മതിയായിരുന്നു. ഇതിനായി പിരിവ് നടത്തേണ്ട ആവശ്യമില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Also read :പ്രളയകാലത്ത് തലപൊക്കുന്ന വിഷജീവികളുടെ ഏറ്റവും പുതിയ ഇരയാണ് ഓമനക്കുട്ടന്; കടകംപള്ളി സുരേന്ദ്രൻ
ചേര്‍ത്തല തെക്കുപഞ്ചായത്ത് ആറാംവാര്‍ഡ് പട്ടികജാതി, പട്ടിക വര്‍ഗ കമ്യൂണിറ്റി ഹാളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് പണപ്പിരിവ് നടന്നത്. ക്യാമ്പിൽ പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. ഇത് തീര്‍ക്കാനാണ് ഓമനക്കുട്ടന് പിരിവ് നടത്തിയത്. എന്നാല്‍ ഇക്കാര്യം യഥാസമയം ഉദ്യോഗസ്ഥരെ അറിയിച്ച് പരിഹാരം കാണണമായിരുന്നുവെന്നും സിപിഎം ജില്ലാ കമ്മറ്റി വ്യക്തമാക്കി. കഴിഞ്ഞ ദിവസം സംഭവം വിവാദമായതോടെ ചേർത്തല തഹസിൽദാർ ഇയാൾക്കെതിരേ പോലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തില്‍ ഓമനക്കുട്ടന് കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതോടെ സർക്കാർ നടപടി പിൻവലിച്ചു. ദുരിതാശ്വാസ ക്യാന്പിലുള്ളവരെ സഹായിക്കുകയാണ് ഓമനക്കുട്ടന് ചെയ്തതെന്ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു.
Post Your Comments