ന്യൂയോർക്ക്: 370-ാം അനുച്ഛേദവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആഭ്യന്തര വിഷയമെന്ന് വ്യക്തമാക്കി ഇന്ത്യ. ബാഹ്യ ശക്തികളുടെ ഇടപെടൽ വിഷയത്തിൽ ആവശ്യമില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ പ്രതിനിധി സയ്യിദ്ദ് അക്ബറുദ്ദീൻ വ്യക്തമാക്കി. പാകിസ്ഥാൻ ഭീകരവാദം അവസാനിപ്പിച്ചാൽ ചർച്ചക്ക് തയ്യാറാണെന്നും ഇന്ത്യ ആവർത്തിച്ചു. കശ്മീര്‍ പ്രശ്‍നം ചര്‍ച്ച ചെയ്യാന്‍ ചേർന്ന യുഎന്‍ രക്ഷാസമിതി യോഗം അവസാനിച്ചു.
ചൈനയൊഴികെയുള്ള ഒരു രാജ്യവും രക്ഷാസമിതിയിൽ പാകിസ്ഥാനെ പിന്തുണച്ചില്ലെന്നതും ശ്രദ്ധേയമാണ്.ഇന്ത്യക്ക് അനുകൂലമായ നിലപാടാണ് ബ്രിട്ടനും ഫ്രാന്‍സും സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ കശ്മീരിലെ സാഹചര്യം അപകടകരമെന്നും പാകിസ്ഥാനുമായി ഇന്ത്യ ചര്‍ച്ച ചെയ്യേണ്ടിയിരുന്നെന്നും ചൈന അഭിപ്രായപ്പെട്ടു.കശ്മീര്‍ പ്രശ്നം ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് യോഗത്തില്‍ റഷ്യ ആവശ്യപ്പെട്ടു.കൗൺസിൽ യോഗത്തിന് മുൻപ് പാകിസ്ഥാൻ അമേരിക്കയുടെ പിന്തുണ തേടിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ട്രംപിനെ ഇമ്രാൻ ഖാൻ ഫോണിൽ ബന്ധപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ-പാക് പ്രശ്നം അജണ്ടയിലുള്‍പ്പെടുത്തി കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന രക്ഷാസമിതിയിലെ സ്ഥിരാംഗമായ ചൈനയുടെ ആവശ്യം പരിഗണിച്ചായിരുന്നു ചര്‍ച്ച. കശ്മീരിനെ വിഭജിക്കുകയും ലഡാക്കിനെ കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിക്കുകയും ചെയ്ത ഇന്ത്യയുടെ നടപടിയില്‍ നേരത്തെ തന്നെ ചൈന അതൃപ്തി അറിയിച്ചിരുന്നു.
Post Your Comments