മലപ്പുറം: കവളപ്പാറയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മരിച്ചവരുടെ ശരീരങ്ങൾ പള്ളിയില്‍ പോസ്റ്റ്‌മോർട്ടം ചെയ്യുന്നതിനാൽ ജുമുഅ നമസ്‌കാരം ബസ് സ്റ്റാന്റില്‍ നിര്‍വഹിച്ച് വിശ്വാസികള്‍. പള്ളി പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് വിട്ടുകൊടുത്ത മസ്ജിദുല്‍ മുജാഹിദീന്‍ കമ്മിറ്റിയാണ് നമസ്‌കാരം ബസ് സ്റ്റാന്റിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ബസ് സ്റ്റാന്റിലെ പന്തലില്‍ നടന്ന നമസ്‌കാരത്തില്‍ സ്ത്രീകളും പങ്കെടുത്തിരുന്നു. നമുക്ക് ഏറ്റവും പ്രിയപ്പെട്ടത് മറ്റുള്ളവര്‍ക്ക് പങ്കുവെക്കുമ്പോഴാണ് മതം പൂര്‍ണമാകുന്നതെന്ന് ഇമാം സി.എച്ച്. ഇഖ്ബാല്‍ പറയുകയുണ്ടായി.
മണ്ണിനടിയിൽ നിന്ന് പുറത്തെടുക്കുന്ന മൃതദേഹങ്ങളില്‍ പലതും അഴുകിത്തുടങ്ങിയ നിലയിലായതിനാൽ മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ച് പോസ്‌റ്റ്മോര്‍ട്ടം നടത്തുന്നതില്‍ ചില തടസങ്ങള്‍ നേരിട്ടിരുന്നു. തുടര്‍ന്ന് പോസ്‌റ്റ്മോര്‍ട്ടം നടത്താന്‍ പറ്റിയ സ്ഥലം അന്വേഷിച്ചപ്പോൾ ഇതിന് തയ്യാറായി പോത്തുകല്ല് മഹല്ല് ജമാഅത്ത് രംഗത്തുവരികയായിരുന്നു.
Post Your Comments