ന്യൂഡൽഹി ; പെഹ്ലുഖാൻ വധക്കേസിലെ കോടതി വിധിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ ക്രിമിനൽ കേസ് .ബിഹാര്‍ സ്വദേശിയായ സുധിര്‍ ഓജയെന്ന അഭിഭാഷകനാണ് കേസ് ഫയല്‍ ചെയ്തത്.
‘പൊലീസിനു കേസ് തെളിയിക്കാൻ കഴിയാതെ വന്ന സാഹഹര്യത്തിലാണ് കോടതി കുറ്റം ചുമത്തപ്പെട്ടവരെ വെറുതെ വിട്ടത് .‘ കേസിലെ പ്രതികളെ വെറുതെ വിടാനുള്ള കോടതി തീരുമാനം ഞെട്ടിച്ചു. മനുഷ്യത്വമില്ലായ്മയ്ക്ക് ഈ രാജ്യത്ത് ഒരു സ്ഥാനവുമില്ല , ആള്‍ക്കൂട്ട ആക്രമണവും കൊലപാതകവും നീചകുറ്റകൃത്യമാണ് ‘ എന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.
സെക്ഷൻ 504,506,153 വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് . അതിനു പിന്നാലെ കോടതിയലക്ഷ്യവും കുറ്റമായി കണക്കാക്കും . മതവിദ്വേഷമുണ്ടക്കുന്ന വിധത്തിലാണ് പ്രിയങ്കയുടെ ട്വീറ്റെന്ന് ഹർജിയിൽ സൂചിപ്പിക്കുന്നു . കേസ് ഈ മാസം 26 നു പരിഗണിക്കും .
Post Your Comments