കോഴിക്കോട്: ബൈക്കില്‍ സഞ്ചരിച്ചിരുന്ന സഹോദരങ്ങള്‍ക്ക് നടുറോഡില്‍ ക്രൂരമര്‍ദ്ദനം കോഴിക്കോട് ഈങ്ങാപ്പുഴയിലാണ് സംഭവം. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് സൈഡ് നല്‍കിയില്ല എന്നാരോപിച്ചാണ് റഫീഖ് എന്നയാളാണ് ഇവരെ മര്‍ദ്ദിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ താമരശ്ശേരി പൊലീസ് കേസെടുത്തു. സഹോദരങ്ങളെ മര്‍ദിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. ചെലവൂരിലെ ജോലിസ്ഥലത്ത് നിന്ന് സഹോദരിയെ കൂട്ടി ബൈക്കില്‍ പുതുപ്പാടിയിലെ വീട്ടിലേക്ക് പോവുകയായിരുന്നു യുവാവ്. ഈങ്ങാപ്പുഴ പെട്രോള്‍ പമ്പിന് സമീപം വെച്ചാണ് ബൈക്കിന് സൈഡ് നല്‍കിയില്ലെന്ന് പറഞ്ഞ് റഫീക്ക് ഇവരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തത്. ബൈക്ക് റോഡിനരികിലേക്ക് നിര്‍ത്തി അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതോടെ റഫീഖ് ക്രൂരമായ മര്‍ദ്ദനം തുടങ്ങി. യുവാവിനെ ചവിട്ടി താഴേയിട്ടു. ബൈക്കും യുവാവും മറിഞ്ഞ് വീഴുന്നത് സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ശരീരമാസകലം പരിക്കേറ്റ യുവാവ് താമരശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
ചിലര്‍ സംഭവം ഒത്തുതീര്‍ക്കാനായി രംഗത്ത് വന്നു. എന്നാല്‍ ഈ ദൃശ്യങ്ങള്‍ പുറത്തായതോടെ പൊലീസില്‍ പരാതിപ്പെടണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തി. ഇതോടെ സഹോദരങ്ങള്‍ താമരശേരി പൊലീസില്‍ പരാതി നല്കി. പൊലീസ് റഫീഖിനെതിരെ സ്ത്രീകളെ അപമാനിച്ച വകുപ്പ് ഉള്‍പ്പെടെ ചുമത്തി കേസ്സെടുത്തു.
Post Your Comments