Latest NewsIndia

സുഹൃത്തിന്റെ ഭാര്യയുടെ നമ്പര്‍ സംഘടിപ്പിച്ചു ഫോണ്‍ വിളി, പിന്നീട് പതിവായി; ഒടുവില്‍ സംഭവിച്ചത്

ബംഗളൂരു•ഭാര്യയെ ഫോണില്‍ വിളിച്ചതിന് 20 കാരന്‍ സുഹൃത്തിനെ ക്രൂരമായി കുത്തി കൊലപ്പെടുത്തി. ആസാം സ്വദേശിയായ മുനീന്‍ എന്ന മോഹിന്ദ്രോ മിന്‍സ് എന്നയാളാണ് ബീഹാര്‍ സ്വദേശിയായ ദബ്ലു പാസ്വാനെ ആഗസ്റ്റ്‌ 10 ന് കൊലപ്പെടുത്തിയത്. എന്നാല്‍ പിറ്റേന്നാണ് കൊലപാതക വിവരം വെളിച്ചത്ത് വന്നത്.

ALSO READ: പാഞ്ഞുവരുന്ന ട്രെയിനിനു മുന്നില്‍ സ്‌കൂള്‍ കുട്ടികളുടെ സെല്‍ഫി : വന്‍ ദുരന്തം ഒഴിവായത് ഇങ്ങനെ

വെള്‍ഡറായി ജോലി നോക്കുകയായിരുന്നു മുനീന്‍. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ഇയാളെ കഴിഞ്ഞ ദിവസമാണ് പ്രത്യേക പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

മുനീനും ദബ്ലുവും കമ്മസാന്ദ്രയിലെ ഒരു ഷെഡിലാണ് താമസിച്ചിരുന്നത്. ഇതിനിടെ മുനീന്റെ ഭാര്യയുടെ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ച ദബ്ലു അവരെ മൊബൈലില്‍ ബന്ധപ്പെട്ടു. പിന്നീട് ഇവര്‍ ദിവസവും മൊബൈലില്‍ സംസാരിക്കാന്‍ തുടങ്ങി.

ഇതേക്കുറിച്ച് അറിഞ്ഞ മുനീന്‍ ദബ്ലുവിനെ അവര്‍ താമസിച്ചിരുന്ന ഷെഡില്‍ വച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button