Latest NewsKerala

റബ്‌കോയുടെ കിട്ടാക്കടം കേരള സര്‍ക്കാര്‍ ‘എഴുതിത്തളളുന്നു’ എന്ന പ്രചരണം തികച്ചും തെറ്റാണെന്ന് അഡ്വ ജയശങ്കര്‍

സഹകരണ സ്ഥാപനമായ റബ്‌കോയുടെ കിട്ടാക്കടം അടച്ചു തീര്‍ത്ത സര്‍ക്കാര്‍ നടപടിയില്‍ വിമര്‍ശനവുമായി രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. എ ജയശങ്കര്‍. റബ്‌കോയുടെ കിട്ടാക്കടം 306.75 കോടി കേരള സര്‍ക്കാര്‍ ‘എഴുതിത്തളളുന്നു’ എന്ന പ്രചരണം തികച്ചും തെറ്റാണ്, അസംബന്ധമാണെന്ന് ജയശങ്കര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

റബ്‌കോയുടെ കടബാധ്യത വെറും 238 കോടിയാണ്. അത് അത്ര വലിയ സംഖ്യയൊന്നുമല്ല. നമ്മുടെ പാര്‍ട്ടി സംസ്ഥാന വ്യാപകമായി ഒരു ബക്കറ്റ് പിരിവു നടത്തിയാല്‍ നിസ്സാരമായി പിരിക്കാവുന്ന തുകയെന്നും അദ്ദേഹം പരിഹസിക്കുന്നു.

ALSO READ:  ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വനത്തിലകപ്പെട്ട മുത്തശ്ശിക്ക് പുതുജീവൻ

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

റബ്കോയുടെ കിട്ടാക്കടം 306.75 കോടി കേരള സർക്കാർ ‘എഴുതിത്തളളുന്നു’ എന്ന പ്രചരണം തികച്ചും തെറ്റാണ്, അസംബന്ധമാണ്.

ഒന്നാമത്, റബ്കോയുടെ കടബാധ്യത വെറും 238 കോടിയാണ്. അത് അത്ര വലിയ സംഖ്യയൊന്നുമല്ല. നമ്മുടെ പാർട്ടി സംസ്ഥാന വ്യാപകമായി ഒരു ബക്കറ്റ് പിരിവു നടത്തിയാൽ നിസ്സാരമായി പിരിക്കാവുന്ന തുക.

രണ്ടാമത്, സർക്കാർ കടബാധ്യത എഴുതിത്തളളുന്നില്ല. സംസ്ഥാന സഹകരണ ബാങ്കിലും ജില്ലാ ബാങ്കുകളിലും റബ്കോയ്ക്കുളള കടം സർക്കാർ അടച്ചു തീർക്കുകയാണ്.

READ ALSO:  അയോഗ്യനാക്കപ്പെട്ട ആം ആദ്മി പാര്‍ട്ടി എം എല്‍ എയും, വനിതാ വിഭാഗം അധ്യക്ഷയും ബി ജെ പിയില്‍ ചേര്‍ന്നു

മൂന്നാമത്, പ്രളയവും ദുരിതാശ്വാസ പ്രവർത്തനവുമായി ഇതിന് ഒരു ബന്ധവുമില്ല. ദുരിതാശ്വാസ നിധിയിലെ ഒരു നയാപൈസ പോലും റബ്കോയുടെ കടം തീർക്കാൻ ഉപയോഗിക്കുന്നില്ല. പൊതുഖജനാവിൽ വെറുതെ കിടക്കുന്ന കുറച്ചു പൈസ മാത്രമേ എടുക്കുന്നുളളൂ.

അങ്ങനെ ഏതു നിലയ്ക്ക് നോക്കിയാലും ആർക്കും ഒരു നഷ്ടവുമില്ല. കടം സർക്കാർ അടച്ചു തീർത്തതു കൊണ്ട് റബ്കോയ്ക്ക് ഇനിയും കടം വാങ്ങാൻ തടസമില്ല. അതും സർക്കാർ വീട്ടുമെന്നതിനാൽ കടം കൊടുക്കുന്നവർക്ക് നഷ്ടം വരികയുമില്ല. ലണ്ടൻ സ്റ്റോക്ക് മാർക്കറ്റിൽ റബ്കോയുടെ ഓഹരികൾ ലിസ്റ്റ് ചെയ്യാനും ആലോചിക്കുന്നു.

ALSO READ:   16 ഇടത്തുണ്ടായ ഉരുള്‍പൊട്ടല്‍ മിക്കതും മരുതുംകാട് ക്വാറിക്ക് സമീപത്ത്; സിപിഐ നേതാവ് സുരേഷ് രാജിന്റെ വെളിപ്പെടുത്തല്‍

# അടിച്ചു മാറ്റാനും അടച്ചു തീർക്കാനും കേരള സർക്കാർ നിങ്ങളോടൊപ്പം.

https://www.facebook.com/AdvocateAJayashankar/photos/a.753112281485167/2188041244658923/?type=3&__xts__%5B0%5D=68.ARCHUe-HtnO9SYa_W0_N1C1ZLlBRT53RlhvjRMMzxKejp2UV2ucx_presZc7PkQMtVlksg_F1jGavymkvJTDxwKjQxcbUaCzyYYZpcLh8IAVgq9Rr_ZnUC4j4qd8VKIAsH6lunPRtQQ8mdPiwo-WXNp5b7HWyo-qhMmh7rs1jlUwjP4h1sraPZAzAxezsLnScy4YOCHv3GzWvpsSYZPjRsJmIcm9p_LA3Ha8yWvQllnxPfYiTI96yOSE9-E5ZiT-Nv9jv6nP1oFP8YHRuE4lOezYvzl2gcuMT4PNDGp53yfNWOHcHbKTFtSjsNa8TWfnHsMnrS0GkR-Z5FRsEQEeBqeG1w&__tn__=-R

READ ALSO:   നടുറോഡില്‍ യുവാക്കളുടെ ബൈക്കഭ്യാസപ്രകടനം : രണ്ട് ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button