ന്യൂ ഡൽഹി : സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മേജര്‍ ജനറലിനെ സൈന്യം പുറത്താക്കി. വടക്ക് കിഴക്കന്‍ മേഖല ആസാം റൈഫിള്‍സിലെമേജര്‍ ജനറല്‍ ആര്‍എസ് ജസ്‍വാളിനെയാണ് സൈനിക വിചാരണയിലൂടെ പുറത്താക്കിയതെന്ന് കരസേന മേധാവി ബിബിന്‍ റാവത്ത് അറയിച്ചു.
Also read : സംയുക്ത സൈനിക മേധാവിയെ കുറിച്ച് അഭിമാനപൂർവ്വം അമിത്ഷാ പറയുന്നതിങ്ങനെ
2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. സൈനിക കോടതി വിചാരണയില്‍ ക്യാപ്റ്റന്‍ റാങ്കിലുള്ള സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കുറ്റം തെളിയിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് പെന്‍ഷന്‍ പോലും അനുവദിക്കാതെ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടത്. സൈനിക കോടതി നടപടി കരസേനാമേധാവി ശരിവെച്ചു.
Post Your Comments