കാസര്‍കോട്: ഭൂമിയെ ജനവാസമേഖലകള്‍ക്കായി തെരഞ്ഞെടുക്കുന്നതിന് പുതിയ രീതി അവലംബിച്ച് സംസ്ഥാന സര്‍ക്കാര്‍. പ്രളയവും ഉരുള്‍പ്പൊട്ടലും തുടര്‍ച്ചയായി ദുരിതം വിതയ്ക്കുന്ന സാഹചര്യത്തിലാണ് ഭൂവിനിയോഗത്തിന് ശാസ്ത്രീയ നയം തയ്യാറാക്കാന്‍ സര്‍ക്കാര്‍ ആലോചിയ്ക്കുന്നത്. ജനവാസ മേഖല നിശ്ചയിക്കുന്നതടക്കമുള്ള കാര്യങ്ങളാണ് നയത്തിന്റെ ഭാഗമായി ആലോചനയിലുള്ളത്.
ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും നാടിനാകെ ഭീഷണിയാകുന്ന സാഹചര്യത്തിലാണ് ഭൂമിയുടെ ഉപയോഗം സംബന്ധിച്ച് നയം സ്വീകരിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നത്. ജനവാസ മേഖലകള്‍ കണ്ടെത്തി വീട് നിര്‍മ്മിക്കാന്‍ അനുമതി നല്‍കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ പ്രകൃതി ദുരന്തങ്ങളുടെ തോത് ഒരളവോളം കുറയ്ക്കാന്‍ കഴിയുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം.ക്വാറികളുടെ പ്രവര്‍ത്തനത്തിന് കര്‍ശന നിയന്ത്രണവും പരിഗണനയിലുണ്ട്.
വീടും സ്ഥലും നഷ്ടപ്പെട്ട എല്ലാവര്‍ക്കും പത്ത് ലക്ഷം നല്‍കാനാണ് തീരുമാനം. ഭൂമിക്ക് ആറ് ലക്ഷവും നാല് ലക്ഷം വീടിനുമെന്ന നിലയിലാണ് സര്‍ക്കാരിന്റെ സാമ്പത്തിക സഹായം. കഴിഞ്ഞ പ്രളയകാലം മുതല്‍ ഭൂമിയും വീടും നഷ്ട്പ്പെട്ടവര്‍ക്ക് ഈ ആനുകൂല്യം നല്‍കിവരുന്നുണ്ട്.
Post Your Comments