
തൃശ്ശൂര്‍ : ചെറുമകന് വയോധികയായ മുത്തശ്ശിയെ ശ്വസം മുട്ടിച്ച് കൊന്നു. തൃശ്ശൂര്‍ കൊരട്ടിയ്ക്ക് സമീപം മാമ്പ്രയിലാണ് സംഭവം. മാമ്പ്ര സ്വദേശി സാവിത്രി (70) ആണ് കൊല്ലപ്പെട്ടത്. വയോധികയുടെ കഴുത്തില്‍ കിടക്കുന്ന ആഭരണത്തിനായിട്ടാണ് കൊലപ്പെടുത്തിയത്. മൂന്നു പവന്റെ സ്വർണ്ണമാല പണയപ്പെടുത്തി നാടുവിടാന്‍ ഒരുങ്ങിയ ചെറുമകന് പ്രശാന്തിനെ പൊലീസ് പിടികൂടി.
ബസ് കണ്ടക്ടറാണ് പിടിയിലായ പ്രശാന്ത്. മാല മാമ്പ്രയിലുള്ള പണമിടപാട് സ്ഥാപനത്തില്‍ നിന്നും പോലീസ് കണ്ടെടുത്തു. ഇയാള്‍ കഞ്ചാവിന് അടിമയാണെന്ന് പോലീസ് പറഞ്ഞു. ലഹരി മരുന്നുകൾ ഉപയോഗിക്കാറുള്ള പ്രശാന്ത് ഇത് വാങ്ങാനായുള്ള പണം കണ്ടെത്താനാണ് വയോധികയെ കൊലപ്പെടുത്തിയതെന്നാണ് സൂചന.
Post Your Comments