ന്യൂയോര്‍ക്ക് : ബ്രിട്ടണ്‍ പിടിച്ചെടുത്ത ഇറാന്റെ എണ്ണക്കപ്പല്‍ വിട്ടയക്കാന്‍ തീരുമാനം. ജിബ്രാട്ടള്‍ട്ടര്‍ കടലിടുക്കില്‍ വെച്ചാണ് ഈമാസം 4നു ബ്രിട്ടന്‍ ഇറാന്റെ എണ്ണക്കപ്പല്‍ പിടിച്ചെടുത്തത്. ഇറാന്റെ എണ്ണക്കപ്പലായ ഗ്രേസ് വണ്‍ ആണ് വിട്ടയ്ക്കാന്‍ കോടതി ഉത്തരവിട്ടത്. ജിബ്രാള്‍ട്ടര്‍ സുപ്രിംകോടതിയാണ് കപ്പല്‍ വിട്ടുനല്‍കാന്‍ ഉത്തരവിട്ടത്. കപ്പല്‍ വിട്ടുനല്‍കരുതെന്നാവശ്യപ്പെട്ട് അമേരിക്കയാണ് ജിബ്രാള്‍ട്ടര്‍ കോടതിയെ സമീപിച്ചത്. അമേരിക്കയുടെ ആവശ്യം തള്ളിക്കൊണ്ടാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കപ്പലിലുള്ള എണ്ണ സിറിയയിലേക്ക് കൊണ്ടുപോകില്ലെന്ന് ഇറാന്‍ കോടതിക്ക് ഉറപ്പു നല്‍കിയിരുന്നു. ഇതിനെതുടര്‍ന്നാണ് കപ്പല്‍ വിട്ടയ്ക്കുന്നത്.
ReadAlso : ഹോങ്കോങ്: ‘പ്രക്ഷോഭകാരികള്‍ ഭീകരർ, സൈനിക നടപടിയെന്ന്’ ചൈന
എണ്ണക്കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ ജീവനക്കാരായ 24 ഇന്ത്യക്കാരെ ഇന്ന് മോചിപ്പിച്ചിരുന്നു.
ബ്രിട്ടന്റെ അധീനതയിലുള്ള മെഡിറ്റീറിയന്‍ ഭൂപ്രദേശമാണ് ജിബ്രാള്‍ട്ടര്‍..
ഗ്രേസ് വണ്‍ കപ്പല്‍ വിട്ടുനല്‍കാന്‍ നേരത്തെ ബ്രിട്ടന്‍ തീരുമാനിച്ചിരുന്നു. ഇതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലെത്തിയപ്പോള്‍ ആണ് അമേരിക്കയുടെ അപ്രതീക്ഷിത ഇടപെടല്‍. ഇതോടെ കാര്യങ്ങള്‍ സങ്കീര്‍ണമാക്കുകയും കപ്പലിലെ ഇന്ത്യക്കാരുടെ സുരക്ഷയില്‍ ആശങ്ക ഉയരുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ജീവനക്കാരെ മോചിപ്പിച്ചതും കപ്പല്‍ വിട്ടയക്കാന്‍ ഉത്തരവിട്ടതും.
Post Your Comments