Latest NewsKerala

മഴക്കെടുതിയിലെ ധനസഹായം ലക്ഷ്യം വച്ച്‌ ദുരിതാശ്വാസ ക്യാമ്പിൽ കയറിക്കൂടുന്നവർക്ക് മുന്നറിയിപ്പുമായി മന്ത്രി ജി.സുധാകരന്‍

ആലപ്പുഴ: ധനസഹായം ലക്ഷ്യം വച്ച്‌ ദുരിതാശ്വാസ ക്യാമ്പിൽ കയറിക്കൂടുന്നവർക്ക് മുന്നറിയിപ്പുമായി മന്ത്രി ജി.സുധാകരന്‍. ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പിൽ സഹായത്തിന് അർഹതയില്ലാത്തവർ ഉണ്ടെന്നും ഇങ്ങനെയുള്ളവരെ കണ്ടെത്തി ഒഴിവാക്കുമെന്നും ചിലര്‍ക്ക് പണത്തിനോട് അടങ്ങാത്ത ആര്‍ത്തിയാണെന്നും അദ്ദേഹം ആരോപിച്ചു.

Read also: ദുരിതാശ്വാസ ക്യാമ്പിലും പണപ്പിരിവ്; സിപിഎം നേതാവിനെതിരെ രൂക്ഷവിമര്‍ശനം-വീഡിയോ പുറത്ത്

മ്മള്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള ഒരു നിലവാരം നല്ലൊരു ശതമാനം ആള്‍ക്കാര്‍ക്കുമില്ല. അര്‍ഹത ഉള്ളവര്‍ക്ക് അത് അംഗീകരിച്ച്‌ കൊടുക്കാന്‍ എല്ലാവരും തയാറാക്കുകയും, അര്‍ഹത ഇല്ലാത്തവര്‍ സഹായത്തിന് കൈനീട്ടാതെ ഇരിക്കുകയും ചെയ്യുന്ന ഒരു സംസ്കാരം നമ്മുക്ക് ഉണ്ടായിരുന്നു. എന്നാൽ അതിപ്പോൾ നഷ്ടമായെന്നും ജി. സുധാകരൻ പറയുകയുണ്ടായി. കഴിഞ്ഞ പ്രളയത്തില്‍ മുതുകുളം എന്ന് പറയുന്ന സ്ഥലത്ത് വെള്ളമൊന്നും കയറിയില്ലെന്നും എന്നാൽ അവർ പ്രളയസഹായം കൈപറ്റിയെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button