Latest NewsIndia

പാകിസ്ഥാന്റെ അവകാശവാദം പച്ചക്കള്ളം : പാകിസ്ഥാന്റെ എഫ്-16 യുദ്ധവിമാനം അഭിനന്ദന്‍ തകര്‍ത്തു : തെളിവുകള്‍ നിരത്തി വ്യോമസേനാ ഓഫീസര്‍

ന്യൂഡല്‍ഹി : പാകിസ്ഥാന്റെ അവകാശവാദം പച്ചക്കള്ളം : പാകിസ്ഥാന്റെ എഫ്-16 യുദ്ധവിമാനം അഭിനന്ദന്‍ തകര്‍ത്തു : തെളിവുകള്‍ നിരത്തി വ്യോമസേനാ ഓഫീസര്‍. ബലാകോട്ട് വ്യോമാക്രമണത്തില്‍ ഇന്ത്യയുടെ സുഖോയ്-30 എന്ന യുദ്ധ വിമാനം വെടിവെച്ച് വീഴ്ത്തിയെന്ന പാകിസ്ഥാന്റെ പറച്ചില്‍ ശുദ്ധനുണയാണെന്ന് സ്വാഡ്രണ്‍ ലീഡല്‍ മിന്തി അഗര്‍വാള്‍ പറഞ്ഞു. ബലാക്കോട്ട് വ്യോമാക്രമണത്തിലും തുടര്‍ന്നുള്ള പാക് വ്യോമോക്രമണങ്ങളെ പ്രതിരോധിയ്ക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചതിന് യുദ്ധസേവാ പുരസ്‌കാരം സ്വീകരിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍

Read also :  വ്യോമസേനാതാവളത്തില്‍ നിന്നും അതിപ്രധാനമായ സന്ദേശം വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് നല്‍കിയെങ്കിലും അദ്ദേഹം അത് കേട്ടില്ല : ബലാകോട്ട ആക്രമണം സംബന്ധിച്ച് ഏറ്റവും നിര്‍ണായക വിവരം പുറത്ത്

യുദ്ധത്തിലോ യുദ്ധസമാനമായ സംഘര്‍ഷാവസരങ്ങളിലോ നടത്തുന്ന വിശിഷ്ട സൈനിക സേവനത്തിന് നല്‍കുന്ന പുരസ്‌കാരമാണ് യുദ്ധസേവാ പുരസ്‌കാരം. ഈ പുരസ്‌കാരം നേടുന്ന ആദ്യവനിതാ ഓഫീസറാണ് മിന്തി.

ReadAlso : അഭിനന്ദന്‍ വര്‍ധമാന്റെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട്

പാകിസ്ഥാന്റെ പ്രചാരണം വ്യാജമാണ്. ഇന്ത്യയുടെ പക്കലുള്ള സുഖോയ് വിമാനങ്ങളെല്ലാം സുരക്ഷിതമാണെന്നും മിന്തി പറഞ്ഞു. പാക് യുദ്ധ വിമാനങ്ങളെ പിന്തുടര്‍ന്ന് തകര്‍ക്കാന്‍ കൃത്യമായ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് അഭിനന്ദന്‍ മുന്നോട്ട് പോയതെന്നും അവര്‍ വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button