ദുബായ് : ഇന്ത്യയുടെ 73-ാം സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15ന് ഇന്ത്യയെ അഭിനന്ദിച്ച് യുഎഇ ഭരണാധികാരികള്‍. യുഎഇ ഭരണാധികാരിയും കിരീടാവകാശിയുമായ ഷെയ്ഖ് ഖലീഫ ബിന്‍ സെയ്ദ് അല്‍ നഹ്യാന് ഇന്ത്യന്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദിനാണ് ആശംസകളും അഭിനന്ദനങ്ങളും അയച്ചിരിക്കുന്നത്.
യുഎഇ വൈസ്പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മൊഹമ്മദ് റാഷിദ് അല്‍ മക്തും, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡര്‍ ഷെയ്ഖ് മൊഹമ്മദ് ബിന്‍ സായാദ് അല്‍ നഹ്യാന് എന്നിവരും ഇന്ത്യന്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും സമാന സന്ദേശങ്ങള്‍ അയച്ചു.
Post Your Comments