മലപ്പുറം: തലനാരിഴയ്ക്ക് ജീവൻ തിരിച്ചുകിട്ടിയതിന്‍റെ ആശ്വാസത്തിലാണ് കവളപ്പാറയിലെ കുട്ടനും കുടുംബവും. കുത്തിയൊലിച്ചുവന്ന വെള്ളത്തിന്‍റെ മണത്തില്‍ അസ്വാഭാവികത തോന്നിയതോടെ വീട് വിട്ട് ഇറങ്ങിയോടുകയായിരുന്നു ആദിവാസി വിഭാഗത്തിൽപ്പെട്ട കുട്ടന്‍റെ കുടുംബം. 15 മിനിറ്റിനകം കുട്ടന്‍റെയുള്‍പ്പെടെയുള്ള വീടുകള്‍ മണ്ണില്‍ മൂടി. ചീഞ്ഞ മണ്ണിന്റെ മണമായിരുന്നു കുത്തിയൊലിച്ചു വന്ന വെള്ളത്തിന്. ഇതോടെ കുടുംബമായി കുട്ടികളുൾപ്പെടെ എല്ലാവരും താഴേക്ക് ഓടി.
തീരെ വെളിച്ചമുണ്ടായിരുന്നില്ല. പത്തുമിനിട്ടിനുള്ളിൽ കവലപ്പാറയിൽ വൻദുരന്തമുണ്ടായി. എന്നാൽ കുട്ടന്റെ അമ്മയും അച്ഛനും രക്ഷപ്പെട്ടില്ല. സമാന അനുഭവമാണ് പോത്തുകല്ലിലും ഉണ്ടായത്. പ്രകൃതിയിലെ അസാധാരണ മാറ്റങ്ങള്‍ കണ്ടപ്പോഴോ ചാത്തന് അസ്വാഭാവികത മണത്തു, അധികൃതരുടെ മുന്നറിയിപ്പിനോ ഒന്നും കാത്തു നിന്നില്ല, കവളപ്പാറ ഭൂദാനം കോളനിയിലെ വാളകത്ത് ചാത്തനും കുടുംബവുമാണ് 40 ഓളം കുടുംബങ്ങളെ ഒന്നടങ്കം വിഴുങ്ങിയ വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്.
വീടിനുള്ളിലേക്ക് മഴവെള്ളം കയറാന്‍ തുടങ്ങിയപ്പോഴാണ് ചാത്തന് ഉള്‍വിളി ഉണ്ടായത്. ചാത്തനും ഭാര്യ മാതിയും ആണ് ആദ്യം മലയിറങ്ങിയത്. തൊട്ടടുത്ത് താമസിക്കുന്ന സഹോദരി നീലിയുടെയും അനുജന്റെ ഭാര്യ കല്യാണിയുടെയും കുടുംബങ്ങളെ വിവരമറിയിച്ചാണ് ഇരുവരും മലയിറങ്ങിയത്. ചാത്തന്‍ ഇറങ്ങി മുക്കാല്‍ മണിക്കൂറിനകം ഉരുള്‍പൊട്ടി മുത്തപ്പന്‍മല ഭൂദാനം കോളനിയെ തന്നെ ഇല്ലാതാക്കി.മണ്ണില്‍ കുടുങ്ങിയവരില്‍ കുറേപ്പേര്‍ ചാത്തന്റെ ബന്ധുക്കളാണ്.
14 പേര്‍ അടുത്ത ബന്ധുക്കള്‍. ഇതില്‍ കുറച്ചുപേരുടെ ചേതനയറ്റ ദേഹങ്ങള്‍ ശരീരങ്ങള്‍ തിരികെ കിട്ടിയിട്ടുണ്ട്. ചാത്തന്റെ അഞ്ചു മക്കളും കവളപ്പാറയ്ക്ക് പുറത്ത് വേറെ താമസിക്കുകയാണ്.
Post Your Comments