ചെന്നൈ: ആക്രമിയ്ക്കാന്‍ വന്ന മോഷ്ടാക്കളെ ജീവന്‍ പണയപ്പെടുത്തി എതിരിട്ട വൃദ്ധ ദമ്പതികള്‍ക്ക് സര്‍ക്കാറിന്റെ ധീരതാ പുരസ്‌കാരം . മനോധൈര്യം കൊണ്ട് കള്ളന്‍മാരുടെ മുന്നില്‍ പിടിച്ചുനിന്ന ഷണ്‍മുഖവേലിനും ഭാര്യ സെന്താമരയ്ക്കുമാണ് സര്‍ക്കാരിന്റെ ധീരതാ പുരസ്‌ക്കാരം ലഭിച്ചത്. ആയുധധാരികളായ കള്ളന്മാരെ ആത്മധൈര്യം കൊണ്ട് നേരിട്ട വൃദ്ധദമ്പതികളാണ് ഷണ്‍മുഖവേലനും ഭാര്യയുമെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ പറഞ്ഞു.
Read also : സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി മോദിയുടെ സവിശേഷമായ ശിരോവസ്ത്രം
മുഖംമൂടി ധരിച്ചെത്തിയ ആയുധധാരികളായ രണ്ട് പേരാണ് ഷണ്‍മുഖവേലന്റെ വീട്ടില്‍ മോഷണത്തിനെത്തിയത്. ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. വീടിന് പുറത്ത് കസേരയില്‍ ഇരിക്കുകയായിരുന്ന ഷണ്‍മുഖവേലനെ പിന്നില്‍ നിന്നെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.
Read Also :കശ്മീരി പണ്ഡിറ്റുകളെ തിരിച്ചെത്തിക്കുമെന്ന് ഗവർണർ സത്യപാൽ മാലിക്
ബഹളം കേട്ട് പുറത്തിറങ്ങിയ ഷണ്‍മുഖവേലന്റെ ഭാര്യ സെന്താമര കയ്യില്‍ കിട്ടിയ സാധനങ്ങള്‍ കള്ളന്മാര്‍ക്ക് നേരെ വലിച്ചെറിയുകയായിരുന്നു. ഇതോടെ കള്ളന്മാരുടെ പിടിയില്‍ നിന്നും ഷണ്‍മുഖവേലന്‍ സ്വതന്ത്രനായി. ദമ്പതികളുടെ പ്രത്യാക്രമണത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ കള്ളന്മാര്‍ ഓടി രക്ഷപെടുകയായിരുന്നു.
Post Your Comments