കൊല്‍ക്കത്ത: ജമ്മു കശ്മീരിന് പ്രത്യേക പദവി റദ്ദാക്കിയ നടപടിയില്‍ പ്രതികരണവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇതുമായി ബന്ധപ്പെട്ട് കശ്മീരികളോട് സംസാരിക്കാന്‍ തയ്യാറാണെന്നും തന്നെ അവിടേക്ക് അയക്കൂ എന്നും മമത പറഞ്ഞു. സ്വാതന്ത്രദിന പ്രസംഗത്തിനിടെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
Read also: മമതയ്ക്ക് വൻതിരിച്ചടി നൽകി വിശ്വസ്തനും മുന്‍മന്ത്രിയുമായ സോവന്‍ ചാറ്റര്‍ജിയും ബി.ജെ.പി.യിൽ
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുൻപ് മുന്‍ കശ്മീര്‍ മുഖ്യമന്ത്രി തന്നെ വിളിച്ച് സഹായം അഭ്യർത്ഥിച്ചിരുന്നു. മനസ്സുകൊണ്ട് അവര്‍ക്കൊപ്പമാണെങ്കിലും തനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. എന്താണ് സംഭവിക്കുന്നതെന്ന് കശ്മീരികള്‍ക്ക് ഇപ്പോഴും അറിയില്ല. മറ്റാരും അവിടേക്ക് പോകുന്നില്ലെങ്കില്‍ തന്നെ കശ്മീരിലേക്ക് അയക്കണമെന്നും മമത പറഞ്ഞതായി ഡിഎന്‍എ ആണ് റിപ്പോർട്ട് ചെയ്യുന്നത്.
Post Your Comments