KeralaLatest News

പീച്ചി ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; ആശങ്ക വേണ്ടെന്ന് കളക്ടര്‍

തൃശൂര്‍: പീച്ചി ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറന്നു. അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ 5 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തിയാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. മുന്‍കരുതല്‍ എന്ന നിലയില്‍ മാത്രമാണ് ഡാമില്‍ നിന്ന് അധികജലം പുറത്തേക്ക് വിടുന്നത്.

മണലി പുഴ, കരുവന്നൂര്‍ പുഴ എന്നിവയില്‍ വെള്ളം കൂടാന്‍ സാധ്യതയുണ്ടെന്നും ഇരുകരയിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. പീച്ചി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുമെന്ന് ഇന്നലെ തന്നെ അധികൃതര്‍ അറിയിച്ചിരുന്നു. 77.4 മീറ്ററാണ് ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. 79. 25 മീറ്ററാണ് ആകെ സംഭരണ ശേഷി.

ALSO READ: കോട്ടക്കുന്ന് അതീവ അപകട മേഖല : വീണ്ടും ഭീകരമായ തോതില്‍ മണ്ണിടിയാനുള്ള സാധ്യത

വീണ്ടും ജലനിരപ്പ് ഉയര്‍ന്ന് വരും ദിവസങ്ങളില്‍ ആശങ്ക ഉളവാക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. പുഴയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴയില്‍ മത്സ്യബന്ധനം നടത്തരുതെന്നും ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു. പൊതുജനങ്ങളും കുട്ടികളും പുഴയില്‍ ഇറങ്ങുന്നതും കുളിക്കുന്നതും വസ്ത്രം അലക്കുന്നതും മറ്റ് അനുബന്ധ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. നിലവില്‍ തൃശൂരിലെ പെരിങ്ങല്‍കുത്ത് ഡാമും തുറന്നിട്ടുണ്ട്.

ALSO READ: 20 കുടുംബങ്ങള്‍ക്ക് വീട് വെക്കാന്‍ സ്ഥലം നല്‍കും; നാസര്‍ മാനുവിന്റെ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

shortlink

Related Articles

Post Your Comments

Related Articles


Back to top button