Latest NewsKerala

പ്രളയ ദുരന്തം : കേരളത്തിന് വീണ്ടും എം.എ.യൂസഫലിയുടെ കൈത്താങ്ങ്

തിരുവനന്തപുരം : പ്രളയ ദുരന്തം, കേരളത്തിന് വീണ്ടും എം.എ.യൂസഫലിയുടെ കൈത്താങ്ങ്. പ്രളയദുരിതത്തിലാണ്ടു നില്‍ക്കുന്ന കേരളത്തിന് ലുലു ഗ്രൂപ്പ് അഞ്ച് കോടി രൂപയുടെ സഹായം നല്‍കും. മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ച ലുലു ഗ്രൂപ്പ് എം.ഡി എം.എ. യൂസഫലിയാണ് ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ നല്‍കുന്ന വിവരം വ്യക്തമാക്കിയത്.

തിരുവനനതപുരം വിമാനത്താവള വികസനം : എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്ത് എം.എ.യൂസഫലി

ഒരു കോടി രൂപ നല്‍കുമെന്ന് കല്യാണ്‍ ജ്വല്ലറി ഗ്രൂപ്പ് അറിയിച്ചു. വീടു നഷ്ടപ്പെട്ടവര്‍ക്കു വിവിധ സന്നദ്ധ സംഘടനകളുമായി ചേര്‍ന്നു കല്യാണ്‍ വീടുവച്ച് കൊടുക്കുമെന്നും ചെയര്‍മാന്‍ ടി.എസ്.കല്യാണരാമന്‍ പറഞ്ഞു. അതേസമയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഹായം പ്രവങിക്കുകയാണ്. പ്രവാസികളും സഹായം നല്‍കുന്നതില്‍ മുന്‍പന്തിയിലുണ്ട്. വടക്കന്‍ കേരളത്തിലേയ്ക്കുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് തിരുവനന്തപുരം കളക്ഷന്‍ സെന്ററില്‍ നിന്നും മേയര്‍ പ്രശാന്തിന്റെ നേതൃത്വത്തില്‍ 45 ലോഡ് ആവശ്യ സാധനങ്ങളാണ് കയറ്റി അടച്ചിരിക്കുന്നത്. സിനിമാ താരങ്ങളുടെ നേതൃത്വത്തില്‍ രൂപം കൊണ്ട അന്‍പോട് കൊച്ചിയും സന്നദ്ധപ്രവര്‍ത്തനങ്ങളുമായി രംഗത്തുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button