അബുദാബി : തിരുവനനന്തപുരം വിമാനത്താവള വികസനത്തിന് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്ത് എം.എ.യൂസഫലി . കൊച്ചി, കണ്ണൂര്‍ മാതൃകയില്‍ പ്രവാസി പങ്കാളിത്തത്തോടെ തിരുവനന്തപുരം വിമാനത്താവളം വികസിപ്പിക്കണമെന്ന് വ്യവസായ പ്രമുഖന്‍ എം.എ. യൂസഫലി. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ (പിപിപി) തിരുവനന്തപുരത്തെ ലോകോത്തര വിമാനത്താവളമാക്കാനായി വന്‍ ഓഹരി പങ്കാളിത്തം ഉള്‍പെടെ എല്ലാ സഹകരണത്തിനും തയാറാണെന്നും യൂസഫലി പറഞ്ഞു. അബുദാബിയില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം അടക്കം രാജ്യത്തെ ആറു വിമാനത്താവളങ്ങള്‍ പിപിപി മാതൃകയില്‍ വികസിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഈയിടെ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് ജനങ്ങളുടെ പങ്കാളിത്തത്തോടെ തിരുവനന്തപുരം വിമാനത്താവളം വികസിപ്പിക്കാന്‍ തയാറായ കേരള സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും അഭിനന്ദിക്കുന്നതായി യൂസഫലി പറഞ്ഞു. പദ്ധതിയുമായി എല്ലാ പ്രവാസികളും സഹകരിക്കണമെന്നും ആവശ്യപ്പെട്ടു. തിരുവനന്തപുരത്തെ കേരളത്തിന്റെ സ്വന്തം എയര്‍പോര്‍ട്ടാക്കി മാറ്റാന്‍ താനടക്കമുള്ള പ്രവാസികള്‍ ഒന്നിച്ചുനില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞു. അങ്ങിനെയെങ്കില്‍ ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളമാക്കി തിരുവനന്തപുരത്തെ മാറ്റാനാകുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.
Post Your Comments