Latest NewsKerala

കൊച്ചിയിൽ വൻ മയക്കു മരുന്ന് വേട്ട : യുവാവ് പിടിയിൽ

കൊച്ചി: കൊച്ചിയിൽ വൻ മയക്കു മരുന്ന് വേട്ട. പാർട്ടി ഡ്രഗായ മെത്തലിന് ഡൈ മെത്താം ഫിറ്റമിൻ എന്ന അതിമാരക മയക്കുമരുന്നുമായി കോഴിക്കോട് സ്വദേശി അഭിജിത്തി(24)നെയാണ് എറണാകുളം ടൗൺ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. അഭിജിത്തിൽ നിന്ന് രണ്ട് ഗ്രാം എംഡിഎംഎയാണ് കണ്ടെത്തിയത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ കലൂർ മെട്രോ സ്റ്റേഷന് സമീപം ഇടപാടുകാരനെ കാത്ത് നിൽക്കുമ്പോഴാണ് ഇയാൾ പോലീസിന്റെ വലയിലായത്. കളമശ്ശേരി മെഡിക്കൽ കോളേജിന് സമീപം ഒരു ഹോട്ടലിലെ ജീവനക്കാരനാണ് പ്രതി.

also read : ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യ്ക്ക് തീ​പി​ടി​ച്ച് ഡ്രൈ​വ​ർ​ മരിച്ചു

നേരിൽ പരിചയമുള്ളവർക്ക് മാത്രമാണ് ഇയാൾ മയക്കുമരുന്ന് കൈമാറുക. പണം യുപിഐ വഴി ട്രാൻസ്ഫർ ചെയ്യും. ഗ്രാമിന് 2500/- മുതൽ 4000/- രൂപ വരെ ഇയാൾ ഈടാക്കിയിരുന്നു. പിടിച്ചെടുത്ത മയക്കു മരുന്നിനു അന്താരാഷ്ട്ര മാർക്കറ്റിൽ കിലോയ്ക്ക് ഒരു കോടി രൂപ വിലവരും. ഇയാൾക്ക് സാധനം നൽകിയവരെയും ഇയാളുടെ ഇടപടുകാരെയും അന്വഷിച്ചു വരികയാണ്. ഈ മയക്കുമരുന്ന് അര ഗ്രാം കൈവശം വച്ചാൽ തന്നെ പത്ത് വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ്.

also read : യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമ ക്കേസ് : ജയില്‍ മാറ്റണമെന്ന പ്രതികളുടെ ഹര്‍ജിയില്‍ കോടതി ഉത്തരവ് ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button