ഹൈദരാബാദ്•പന്ത്രണ്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതികളായ മൂന്ന് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തെലങ്കാനയിലെ ജോഗു ലംബ ഗദ്വാള്‍ ജില്ലയിലാണ് സംഭവം.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, വ്യാഴാഴ്ച സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് സ്കൂളില്‍ കായിക മേളയായിരുന്നതിനാല്‍ അഞ്ചാം ക്ലാസുകാരിയായ പെണ്‍കുട്ടി നേരത്തെ തന്നെ അനന്തപുരം ഗ്രാമത്തിലെ തന്റെ വീട്ടിലെത്തി. ഈ സമയം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്കായി പുറത്തായിരുന്നു.
ഈ സമയം ഇവിടെയെത്തിയ മൂന്ന് ആണ്‍കുട്ടികള്‍, രണ്ടുപേര്‍ 9 ാം ക്ലാസ് വിദ്യാര്‍ത്ഥികളും ഒരാള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്, പെണ്‍കുട്ടിയെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
മാതാപിതാക്കള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കരഞ്ഞുകൊണ്ടിരിക്കുന്ന മകളെയാണ് കാണുന്നത്. തുടര്‍ന് അവള്‍ സംഭവം മാതാപിതാക്കളോട് വിവരിച്ചു. തുടര്‍ന്ന് അവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
അന്വേഷണത്തിനിടെ, പ്രതികളായ രണ്ടുപേര്‍ പെണ്‍കുട്ടിയെ ഏതാനും മാസങ്ങള്‍ക്ക് മുന്‍പും ലൈംഗികമായി പീഡിപ്പിച്ചതായി പോലീസ് കണ്ടെത്തി. എന്നാല്‍ നാണക്കേട് ഭയന്ന് മാതാപിതാക്കള്‍ അന്ന് പരാതി നല്‍കാന്‍ തയ്യാറായില്ല.
പെണ്‍കുട്ടിയുടെ പിതാവ് ഓട്ടോ ഡ്രൈവറാണ്. മാതാവ് കൃഷിപ്പണികള്‍ക്കും പോകുന്നു.
പോലീസ് ആണ്‍കുട്ടികള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Post Your Comments